ട്രാൻസ്ഫോർമറിൽ കയറി യുവതിയുടെ അഭ്യാസം; ഇരുട്ടിലായത് 800 കുടുംബങ്ങൾ, പിന്നീട് സംഭവിച്ചത് ഇങ്ങനെ..
ഒരു സ്ത്രീയുടെ എടുത്തുചാട്ടം ഇരുട്ടിലാക്കിയത് 800 കുടുംബങ്ങളെ. മണിക്കൂറുകളോളമാണ് പോലീസും ജനങ്ങളും ഭയപ്പാടിൽ നിന്നത്.
യൂട്ടായിലെ സാൾട്ട് ലേക്ക് സിറ്റിയിൽ ആണ് സംഭവം നടന്നത്. ചില്ലറ പ്രശ്നമല്ല ഈ യുവതി ഉണ്ടാക്കി വെച്ചത്. ഉയർന്ന വോൾട്ടേജ് ഉള്ള ട്രാൻസ്ഫോർമർറിൽ കയറുകയായിരുന്നു ഈ യുവതി.
മണിക്കൂറുകളോളമാണ് യുവതി നഗരത്തെ മുൾമുനയിൽ നിർത്തിയത്. സംഭവം നടന്നത് ബുധനാഴ്ചയാണെന്നാണ് പ്രാദേശിക വാർത്താ ഉറവിടമായ എ ബി സി 4 റിപ്പോർട്ട് ചെയ്യുന്നത്. ഗ്ലാഡിയോള സ്ട്രീറ്റിനും ഡെക്കേഡ് ഡ്രൈവിനും സമീപമുള്ള പ്രദേശമാണ് ഇരുട്ടിൽ മുങ്ങിയത്. ട്രാൻസ്ഫോർമറിന് മുകളിൽ കയറി യുവതി ട്രാൻസ്ഫോർമറിന്റെ വശത്തായി കയറിയിരിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

Representative Image
ഉയരമുള്ള ഒരു ഇൻസുലേറ്ററിൽ പറ്റിപ്പിടിച്ച്, യുവതി കുത്തനെ തൂങ്ങിക്കിടക്കുന്നതായി വീഡിയോയിൽ കാണാം. അപകടകരമായ രീതിയിലാണ് യുവതി ട്രാൻസ്ഫോർമറിന് മുകളിൽ നിന്നത്. യുവതിയെ താഴെയിറക്കാൻ പോലീസ് പല വഴികളും നോക്കിയെങ്കിലും യുവതി താഴെയിറങ്ങാൻ കൂട്ടാക്കിയതേയില്ല. ഇത് രക്ഷാപ്രവർത്തനത്തെ കൂടുതൽ സങ്കീർണ്ണമാക്കി.
സ്ഥിതിഗതികൾ രൂക്ഷമായപ്പോൾ പോലീസ് യുവതിക്ക് കർശന മുന്നറിയിപ്പ് നൽകി. ബലപ്രയോഗം നടത്തിയിട്ടാണെങ്കിലും യുവതിയെ താഴെയിറക്കുമെന്ന് പോലീസ് അറിയിച്ചു. ഇതോടെ യുവതി ചെറുതായൊന്ന് ഭയന്നു. എന്നാൽ താഴെയിറങ്ങിയില്ല. ഇതിന് പിന്നാലെ മാരകമല്ലാത്ത ആയുധങ്ങൾ പോലീസ് പ്രയോഗിക്കുകയും ചെയ്തു.
ഇതോടെ യുവതി മുകളിൽ നിന്ന് ഇറങ്ങാൻ തയ്യാറായി. യുവതിയുടെ പ്രവൃത്തി തങ്ങളെ വല്ലാതെ ആശങ്കയിലാഴ്ത്തിയെന്ന് സംഭവത്തിന്റെ ദൃക്സാക്ഷികൾ പറഞ്ഞു. എന്തിനാണ് യുവതി ഇങ്ങനെ ചെയ്തെന്ന് വ്യക്തമല്ല. മണിക്കൂറുകളോളം ആളുകളെ ആശങ്കയിലാഴ്ത്തിയ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴാണ് ആളുകൾക്ക് ആശ്വാസമായത്.
യുവതിയുടെ ഈ പെരുമാറ്റം കാരണം ഈ സംഭവം വൈദ്യുതി വിച്ഛേദിച്ച് നൂറുകണക്കിന് ആളുകളുടെ ജീവിതത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, പൊതു സുരക്ഷ കൂടിയാണ് യുവതി പ്രതിസന്ധിയിലാക്കിയതെന്നുമാണ് ഉയർന്ന വരുന്ന അഭിപ്രായം. വീഡിയോയ്ക്ക് താഴെ യുവതിയെ വിമർശിച്ച് ധാരാളം കമന്റുകളും വരുന്നുണ്ട്.
ഇത്തരത്തിലുള്ള എടുത്തുചാട്ടം വലിയ അപകടങ്ങളിലേക്ക് എത്തിക്കുമെന്നും യുവതി ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നുമാണ് ഭൂരിഭാഗം പേരും പറയുന്നത്. പോലീസ് കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ എന്തായിരിക്കും സംഭവിക്കുക, ഒരു നഗരം തന്നെ അപകടത്തിലായേനെയെന്നും കമന്റുകളുണ്ട്.












Click it and Unblock the Notifications