സോണിയ ഗാന്ധിക്ക് രാഹുലിന്റെ സർപ്രൈസ്; ഗോവയിൽ നിന്നെത്തിയത് എന്താണെന്ന് കണ്ടോ! വൈറൽ വീഡിയോ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രസികനായ വ്യക്തി കൂടിയാണ്. രാഹുലും അമ്മ സോണിയ ഗാന്ധിയും തമ്മിലുള്ള രസകരമായ രംഗങ്ങൾക്ക് സോഷ്യൽ മീഡിയയിൽ മുമ്പും വൈറലായിരുന്നു. ഇപ്പോൾ സോണിയയ്ക്ക് രാഹുൽ സർപ്രൈസ് കൊടുക്കുന്ന വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. രാഹുൽ ഇന്ന് തന്റെ കുടുംബത്തിലെ പുതിയ അംഗത്തെ എല്ലാവർക്കും പരിചയപ്പെടുത്തി നൂറി എന്ന നായക്കുട്ടിയാണ് അതിഥി.
സോണിയാ ഗാന്ധിയോട് വീട്ടിൽ നിന്ന് ഇറങ്ങിവരാൻ അഭ്യർത്ഥിക്കുന്നതിനിടെ, "അമ്മയ്ക്ക് ഒരു ചെറിയ സർപ്രൈസ്," എന്ന് രാഹുൽ പറയുന്നു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം, സോണിയ ഗാന്ധി പെട്ടിക്കരികിലേക്ക് പോകുന്നതും പെട്ടിയുടെ കവർ നീക്കം ചെയ്യുന്നതും കാണാം. നൂറിയെ കണ്ടതിന് ശേഷം അതീവ സന്തോഷവതിയായ സോണിയ ഗാന്ധി "അവൾ വളരെ സുന്ദരിയാണ്." പറയുന്നു..

ജാക്ക് റസ്സൽ ടെറിയർ നായ്ക്കുട്ടിയായ നൂറിയെ വീട്ടിലേക്ക് കൊണ്ടുവരാൻ രാഹുൽ ഗാന്ധി ആഗസ്റ്റിൽ ഗോവയിലേക്ക് പോയിരുന്നു. നോർത്ത് ഗോവയിലെ മപുസയിലെ നായ്ക്കൂട്ടിൽ നിന്നാണ് നൂറിയെ ദത്തെടുത്തത്. ലോക മൃഗ ദിനത്തോടനുബന്ധിച്ച്, രാഹുൽ ഗാന്ധി യുട്യൂബിൽ ഹൃദയസ്പർശിയായ ഒരു വീഡിയോ പങ്കിട്ടു. അദ്ദേഹം തന്റെ സർപ്രൈസ് പ്ലാനിനെക്കുറിച്ച് സംസാരിക്കുന്നതോടെയാണ് ക്ലിപ്പ് ആരംഭിക്കുന്നത്.
"നിങ്ങൾ എല്ലാവരും ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയതും മനോഹരവുമായ അംഗത്തെ - ഞങ്ങളുടെ ലിൽ പപ്പ് നൂറിയെ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവൾ ഗോവയിൽ നിന്ന് നേരെ ഞങ്ങളുടെ കൈകളിലേക്ക് പറന്നു, ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമായി. നിരുപാധികമായ സ്നേഹവും വിട്ടുവീഴ്ചയില്ലാത്ത വിശ്വസ്തതയും - ഈ മനോഹരമായ മൃഗത്തിന് നമ്മെ പഠിപ്പിക്കാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്! എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കാനും നമ്മുടെ സ്നേഹം പങ്കിടാനും നാം പ്രതിജ്ഞയെടുക്കണം. #ലോകമൃഗദിനം." വീഡിയോയ്‌ക്കൊപ്പം, അദ്ദേഹം എഴുതി, സോഷ്യൽ മീഡിയയിൽ നിരവധി ആളുകളിൽ നിന്ന് വീഡിയോയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്.












Click it and Unblock the Notifications