Get Updates
Get notified of breaking news, exclusive insights, and must-see stories!

ജവാനിലെ ഷാരൂഖ് ഖാന്റെ ട്രെയിന്‍ സീന്‍ മെട്രോയില്‍ പുനരാവിഷ്‌കരിച്ച് യുവതി: വീഡിയോ വൈറല്‍

ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ ബോളിവുഡിലെ സര്‍വകാല ഹിറ്റിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ ഷാരൂഖ് അവതരിപ്പിച്ച ആസാദ് എന്ന കഥാപാത്രത്തിന്റെ ഒരു രംഗം വലിയ ജനപ്രീതി നേടിയിരുന്നു. മെട്രോയില്‍ നിന്നുള്ള ഒരു രംഗമാണിത്. ഷാരൂഖ് ഖാന്റെ കഥാപാത്രം ബെഖരാര്‍ കര്‍കെ ഹമേ യൂന ജായിയേ എന്ന ഗാനത്തിന് ചുവടുവെക്കുന്നതായിരുന്നു ഇതിലുണ്ടായിരുന്നു.

ഇത് ആരാധകര്‍ വലിയ രീതിയില്‍ ഏറ്റെടുത്തിരുന്നു. നിരവധി പേര്‍ വിവിധ മെട്രോകളില്‍ ഈ സീന്‍ പുനരാവിഷ്‌കരിച്ചിരുന്നു. ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എന്നാല്‍ ഒരു യുവതി ഇതേ രംഗം പുനരാവിഷ്‌കരിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മെട്രോയില്‍ സഞ്ചരിച്ച് കൊണ്ടിരിക്കേയായിരുന്നു ഇവര്‍ ഈ രംഗം ചിത്രീകരിച്ചത്. ഇതിനോടകം ലക്ഷകണക്കിന് കാഴ്ച്ചക്കാരാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്.

jawan-viral-video

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ സഹേലി രുദ്രയാണ് ഈ വീഡിയോ പങ്കുവെച്ചത്. ഇവരാണ് വീഡിയോയില്‍ ഡാന്‍സ് കളിക്കുന്നത്. ജവാനില്‍ ഷാരൂഖ് ഖാന്‍ മുഖമാകെ ബാന്‍ഡേജ് ഇട്ട് മറച്ച ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. ട്രെയിനിലെ രംഗത്തിലും ഇങ്ങനെയായിരുന്നു. ഇതേ വേഷത്തിലാണ് സഹേലിയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

മുഖമാകെ ബാന്‍ഡേജ് ചുറ്റിയും, ഷാരൂഖ് ഖാന്‍ ധരിച്ച വസ്ത്രത്തിന് സമാനമായ വസ്ത്രങ്ങളുമാണ് ഇവര്‍ ധരിച്ചത്. തുടര്‍ന്നാണ് ഷാരൂഖ് ഹുക്ക് സ്റ്റെപ്പുകള്‍ ഇവര്‍ അതേ രീതിയില്‍ തന്നെ പുനരാവിഷ്‌കരിക്കുന്നത്.

അതേസമയം വീഡിയോ ഷെയര്‍ ചെയ്തതിനൊപ്പം ലേഡി ജവാന്‍ എന്നും ഇവര്‍ കുറിച്ചിട്ടുണ്ട്. ഈ യുവതിയുടെ ആത്മവിശ്വാസത്തെ സമ്മതിക്കുന്നു എന്നാണ് ഒരു യൂസര്‍ കുറിച്ചത്. ധൈര്യവും, ആത്മവിശ്വാസവും ഇല്ലാതെ ഇത്തരം വീഡിയോകള്‍ ചെയ്യാനാവില്ലെന്നും മറ്റൊരാള്‍ കുറിച്ചു. യുവതി ഡാന്‍സ് ചെയ്യുന്നതിന് പിന്നിലായി നിരവധി ആളുകളെയും കാണാന്‍ സാധിക്കുന്നുണ്ട്. ഇത്രയും ആളുകളുടെ ഇടയില്‍ വെച്ചാണ് യുവതി ഡാന്‍സ് ചെയ്തത്. അതാണ് അഭിനന്ദനത്തിന് പ്രധാന കാരണമായത്.

സെപ്റ്റംബര്‍ ഏഴിനാണ് ജവാന്‍ റിലീസായത്. ആയിരം കോടി ക്ലബില്‍ ചിത്രം ഇടംപിടിച്ചിരിക്കുകയാണ്. ഷാരൂഖ് ഖാന്‍ ഈ വര്‍ഷം തന്നെ ആയിരം കോടി നേടുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രത്തില്‍ ദക്ഷിണേന്ത്യയുടെ പ്രിയ താരമായ വിജയ് സേതുപതി വില്ലനും, നയന്‍താര നായികയുമാണ്. വിജയ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത് പ്രശസ്തനായ അറ്റ്‌ലിയാണ് ജവാന്റെ സംവിധായകന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+