നൂറോളം മോഷ്ടാക്കള്‍ ആപ്പിള്‍ സ്റ്റോറിലേക്ക് ഇരച്ചുകയറി, കൈക്കലാക്കിയത് ഐഫോണുകളും ഐപാഡുകളും, വീഡിയോ
വാഷിംഗ്ടണ്‍: യു എസില്‍ ഫിലാഡല്‍ഫിയയിലെ ആപ്പിള്‍ സ്റ്റോറുകളില്‍ വന്‍ മോഷണം. നൂറോളം പേരടങ്ങുന്ന സംഘം ആപ്പിള്‍ സ്റ്റോറുകളില്‍ ഇരച്ചെത്തി ഐഫോണുകളും ഐപാഡുകളും കൊള്ളയടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. സ്ത്രീകള്‍ അടക്കമുള്ളവര്‍ കൊള്ള സംഘത്തിലുണ്ടായിരുന്നു.
മോഷണത്തിന്റെ വീഡിയോ സംഘാംഗങ്ങള്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പൊലീസ് മോഷ്ടാക്കളെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഹാലോവീന്‍ മാസ്‌കുകള്‍ ധരിച്ചാണ് മോഷ്ടാക്കള്‍ എത്തിയത്. മോഷ്ടാക്കളില്‍ പലരും രക്ഷപ്പെട്ടെങ്കിലും ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഡേജിയ ബ്ലാക്ക്വെല്‍ എന്ന സ്ത്രീയാണ് മോഷണ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചത്. ഇവരെ പൊലീസ് പിന്നീട് പിടികൂടി. ഫിലാല്‍ഡല്‍ഫിയയിലെ ലുലുലെമോണ്‍ സ്റ്റോറില്‍ നിന്ന് മോഷ്ടാക്കള്‍ പുറത്തേക്ക് ഓടുന്നതും പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതുമായിരുന്നു ഡേജിയ ബ്ലാക്ക്വെല്‍ പങ്ക് വെച്ചത്.
Can you believe this is Philadelphia, USA?? Looters hit multiple stores & targeted the Apple Store for the iPhone 15 Pro Max & more. Cops finally stepped in to stop the loot #Philadelphia pic.twitter.com/aHOmfmLBcd
— Rosy (@rose_k01) September 27, 2023
മോഷണവും സംഘടിത റീട്ടെയില്‍ കുറ്റകൃത്യങ്ങളും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പറഞ്ഞുകൊണ്ട് ന്യൂയോര്‍ക്ക് സിറ്റിയിലെയും സാന്‍ ഫ്രാന്‍സിസ്‌കോയിലേയും ഒമ്പത് സ്റ്റോറുകള്‍ അടച്ചിടുമെന്ന് പറഞ്ഞ ദിവസം തന്നെയാണ് മോഷണം നടന്നത്.












Click it and Unblock the Notifications