തിരക്കേറിയ ഡല്‍ഹി മെട്രോയില്‍ പൊരിഞ്ഞ അടി, പരസ്പരം അസഭ്യവര്‍ഷം, വീഡിയോ വൈറല്‍
ന്യൂഡല്‍ഹി: വാര്‍ത്തകളില്‍ എപ്പോഴും നിറഞ്ഞ് നില്‍ക്കാറുണ്ട് ഡല്‍ഹി മെട്രോ. വൈറലായി നിരവധി കാര്യങ്ങള്‍ക്കാണ് ഡല്‍ഹി മെട്രോ സാക്ഷ്യം വഹിച്ചിട്ടുള്ളത്. പല ട്രെന്‍ഡുകളുള്ള ആരംഭിക്കുന്ന സ്ഥലമായിട്ടാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡല്‍ഹി മെട്രോ അറിയപ്പെടാറുള്ളത്. അടുത്തിടെ മെട്രോയ്ക്കുള്ളില്‍ രണ്ട് കമിതാക്കള്‍ ചുംബിക്കുന്ന വീഡിയോ വൈറലായിരുന്നു.
നിരവധി വിമര്‍ശനങ്ങളും അതുപോലെ നേരിടുന്നു. ഇപ്പോഴിതാ ഡല്‍ഹി മെട്രോ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. അത് പക്ഷേ നല്ല കാര്യത്തിനല്ല. മെട്രോയ്ക്കുള്ളില്‍ പൊരിഞ്ഞ അടിയാണ് നടന്നിരിക്കുന്നത്. ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് രണ്ട് തമ്മിലടിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.ഡല്‍ഹി മെട്രോയില്‍ ബാഗ്പാക്ക് ധരിച്ച രണ്ട് യുവാക്കള്‍ പരസ്പരം അടിയുണ്ടാക്കുന്നതാണ് വീഡിയോയിലുള്ളത്.

മെട്രോ കോച്ചിന്റെ ഉള്ളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അതേസമയം വളരെ തിരക്കേറിയ സമയം കൂടിയായിരുന്നു ഇത്. ഭൂരിഭാഗം യാത്രക്കാരും ഈ രണ്ട് യുവാക്കളില്‍ നിന്ന് അകലം പാലിച്ചാണ് നില്‍ക്കുന്നത്. ഇവരുടെ അടുത്ത് നിന്ന് അടിയേല്‍ക്കേണ്ട എന്ന ചിന്തയിലാണ് പലരും മാറി നിന്നത്. എന്നാല്‍ ചിലര്‍ ഇടപെട്ട് ഇവരെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. ഇത് വലിയ പ്രശ്‌നമാകുമെന്ന് കണ്ടായിരുന്നു കുറച്ച് പേര്‍ ഇടപെട്ടത്. എന്നാല്‍ അതുകൊണ്ടൊന്നും യാതൊരു ഫലവും ഉണ്ടായിട്ടില്ല.
ഈ രണ്ടു യുവാക്കളും പരസ്പരം പിടിച്ച് തള്ളുന്നതും, ഇടിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. അങ്ങേയറ്റത്തെ തിരക്കും ഈ മെട്രോയിലുണ്ട്. ഇതിനിടയില്‍ അടിയുണ്ടാക്കാന്‍ ഇവര്‍ക്കെങ്ങനെ സ്ഥലം കിട്ടിയെന്നാണ് ഇവര്‍ ചോദിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ഈ യുവാക്കള്‍ വിമര്‍ശനം നേരിടുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ അടിക്ക് കാരണം എന്താണെന്ന് മാത്രം വ്യക്തമല്ല.
ഡിഎംആര്‍സി സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്. യാത്രക്കാര്‍ ഉത്തരവാദിത്തതോടെ യാത്ര ചെയ്യണമെന്ന് ഡിഎംആര്‍സി പറഞ്ഞു. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാക്കുന്ന തരത്തിലുള്ള ഇത്തരം അതിക്രമങ്ങള്‍ കണ്ടാല്‍ വിളിച്ചറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.ഡിഎംആര്‍സി ഹെല്‍പ്പ്‌ലൈനില്‍ വിളിച്ച് കാര്യങ്ങള്‍ അറിയിക്കാനാണ് നിര്‍ദേശം. ഏത് കോറിഡോറാണെന്നും, സ്‌റ്റേഷന്‍, സമയം, അടക്കമുള്ള കാര്യങ്ങളും നല്‍കണമെന്നും ഡിഎംആര്‍സി അറിയിച്ചു.
അതേസമയം തുടരെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നതിനെ തുടര്‍ന്ന് ഡിആംആര്‍സി കൂടുതല്‍ ഗൗരവത്തോടെ കാര്യങ്ങള്‍ നോക്കി കാണുന്നതിന് കാരമമായിട്ടുണ്ട്. മെട്രോയില്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡുകളെയും ഡിഎംആര്‍സി നിയമിച്ചിട്ടുണ്്. സുരക്ഷാ സ്റ്റാഫുകള്‍ ഇതിലുണ്ടാവുക. ഇവര്‍ ഇത്തരം അതിക്രമങ്ങള്‍ അടക്കം പരിശോധിക്കും. നിയമപ്രകാരമുള്ള നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications