പെന്നും പെൻസിൽ ബോക്സും കൊണ്ട് കത്തിക്കയറി പിള്ളേര്.. വീഡിയോ പങ്കിട്ട് മന്ത്രി; രസകരമായ കമന്റുകളും
മന്ത്രി ശിവൻ കുട്ടി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്, കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ വീഡിയോയാണ് ശിവൻ കുട്ടി പങ്കുവെച്ചത്.
പെന്നും പെൻസിലും ബോക്സും ഉപയോഗിച്ച് താളം പിടിക്കുന്ന ഏഴാംതരം വിദ്യാർത്ഥികളായ ആദ്യദേവ് , ഭഗത് ,നിലവ് കൃഷ്ണ, മുഹമ്മദ് റൈഹാൻ എന്നിവരാണ് വീഡിയോയിൽ ഉള്ളത്.
കുട്ടികളെ അഭിനന്ദിച്ച് കൊണ്ടാണ് മന്ത്രി വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

മന്ത്രി പങ്കുവെച്ച കുറിപ്പ്:
ഉച്ചയൂൺ കഴിഞ്ഞുള്ള ഇന്റർവെല്ലിലാണ് ഹിന്ദി ടീച്ചറായ അനുസ്മിത ടീച്ചർ ക്ലാസ് വരാന്തയിലൂടെ നടന്നത്. മനോഹരമായ താളവും കുട്ടികളുടെ ശബ്ദവും കേട്ട് തെല്ലവിടെ നിന്ന ടീച്ചർ കുട്ടികളുടെ കലാവിരുത് ഫോണിൽ പകർത്തി.
കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഏഴാംതരം വിദ്യാർത്ഥികളായ ആദ്യദേവ് , ഭഗത് ,നിലവ് കൃഷ്ണ, മുഹമ്മദ് റൈഹാൻ എന്നിവർ പെന്നും പെൻസിലും ബോക്സും ഉപയോഗിച്ച് ക്ലാസിനിടയിൽ വീണുകിട്ടിയ ഒരു ഇടവേളയിൽ കൊട്ടിക്കയറിയപ്പോൾ വിരിഞ്ഞത് ആഹ്ലാദത്തിന്റെ സ്വരമേളം, മന്ത്രി കുറിച്ചു.
നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ സ്കൂൾ കാലത്തെ അനുഭവമാണ് ചിലർ പങ്കുവെച്ചത്. തങ്ങളുടെ കാലത്ത് ഇങ്ങനെ താളം പിടിച്ചപ്പോൾ ടീച്ചർമാരുടെ കയ്യിൽ നിന്ന് അടി കിട്ടിയ കാര്യങ്ങളൊക്കെ ചിലർ പങ്കുവെയ്ക്കുന്നു.
ഇതാണ് സ്‌കൂളുകളിൽ വന്ന ശരിയായ മാറ്റം. ക്‌ളാസ് മുറികളിൽ വർത്തമാനം പറഞ്ഞാൽ , ഉറക്കെ ചിരിച്ചാൽ , കളിച്ചാൽ അടി കിട്ടുമായിരുന്ന ഒരു കാലത്തിൽ നിന്നുള്ള മാറ്റം . അന്നും ഇന്നും കുട്ടികളാണ് ശരി . അധ്യാപകരും അധികാരികളുമാണ് മാറേണ്ടത് . ഇനിയും എത്രയോ മാറേണ്ടതുണ്ട്, ഒരാൾ കുറിച്ചു.
എന്റെ പൊന്നോ നമ്മള് പണ്ട് ബെഞ്ചിൽ വെറുതെ ഒന്ന് കൊട്ടിയപ്പോൾ മാഷ് വന്ന് ചെവിയുടെ ഉറപ്പ് പരിശോധിച്ചത് ഇന്നും മറന്നിട്ടില്ല. ആർക്ക് പോയി കേരളത്തിന്റെ ശിവമണി അതോടുകൂടി അവസാനിച്ചു .ഇന്നത്തെ മാഷാണ് മാഷ്, എന്നാണ് വേറൊരാൾ എഴുതിയത്.
ഇതിനൊക്കെ നല്ല തല്ല് കൊണ്ട് വളർന്നു വന്ന ഒരു തലമുറ ആണ് ഇന്നത്തെ ടീച്ചേഴ്സ്.. അവർ കുട്ടികളുടെ ഒപ്പം കൂടുന്നു.. കാലഘട്ടത്തിന്റെ മാറ്റം.. മാറ്റങ്ങൾ.. മാറട്ടെ എന്നാണ് വേറൊരു കമന്റ്.
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
-
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ?












Click it and Unblock the Notifications