Viral Video: കസ്റ്റമര്‍ക്കുള്ള ഭക്ഷണം കഴിച്ച് സൊമാറ്റോ ഡെലിവെറി ബോയ്; സംഭവിച്ചത് ഇങ്ങനെ
ബെംഗളൂരു: ഫുഡ് ഡെലിവെറി ഇന്ന് നമ്മളെല്ലാം ആശ്രയിക്കുന്ന പ്രധാനപ്പെട്ട കാര്യമാണ്. ആവശ്യമായ ഭക്ഷണം നമ്മള്‍ പലപ്പോഴും പെട്ടെന്ന് ലഭിക്കാനായി നമ്മള്‍ ഡെലിവെറി സര്‍വീസുകളെയാണ് ആശ്രയിക്കാറുള്ളത്. ഇവര്‍ കൃത്യമായി ഭക്ഷണം കൊണ്ടുവന്ന് തരും എന്ന വിശ്വാസമുള്ളത് കൊണ്ടാണിത്. എന്നാല്‍ അവിടെയും കാര്യങ്ങള്‍ കൃത്യമായി നടക്കുന്നില്ലെങ്കിലോ? അതായത് നമുക്ക് ലഭിക്കുന്ന ഭക്ഷണം ഏറ്റവും വൃത്തിയായും, കൃത്യമായ അളവിലുമാണ് ലഭിക്കുന്നതെന്ന് ഉറപ്പ് പറയാന്‍ സാധിക്കുമോ?
ബെംഗളൂരുവില്‍ ഈ സംഭവം തെളിയിക്കുന്നത് കസ്റ്റമാര്‍ ആശങ്കപ്പെടണമെന്നാണ്. ഓര്‍ഡര്‍ ചെയ്ത സാധനത്തില്‍ നിന്ന് ഭക്ഷണം മോഷ്ടിച്ച് കഴിക്കുന്ന ഡെലിവെറി ബോയ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അടുത്തിടെ സ്വിഗ്ഗി-സൊമാറ്റോ വഴി ഭക്ഷണം എത്തിക്കുന്ന ഡെലിവെറി ബോയ്‌സ് ഭക്ഷണം കസ്റ്റമര്‍ക്ക് നല്‍കാതെ കൊണ്ടുപോകുന്നതെല്ലാം വാര്‍ത്തയായിരുന്നു. എന്നാല്‍ അതിനെയെല്ലാം കടത്തിവെട്ടുന്നതാണ് ഈ സംഭവം.

ബെംഗളൂരുവിലെ തിരക്കേറിയ ട്രാഫിക് സിഗ്നലില്‍ വെച്ച് സൊമാറ്റോ ഡെലിവെറി ബോയ് ഡെലിവെറി ചെയ്യാന്‍ കൊണ്ടുപോകുന്ന ഭക്ഷണം കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. ട്രാഫിക് സിഗ്നലിലെ ക്യാമറകളില്‍ ഇത് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഡെലിവെറി ബോയിയുടെ കൈവശമുള്ള ബാഗിലേക്ക് ഇത് കൈനീട്ടി ഫ്രഞ്ച് ഫ്രൈസ് എടുത്ത് കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
വലിയ വിമര്‍ശനവും സൊമാറ്റോയ്‌ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.അതേസമയം സൊമാറ്റോ ഡെലിവെറി ബോയുടെ പെരുമാറ്റം ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. എന്തുകൊണ്ട് ഹോട്ടല്‍ ഉടമ ഈ ഭക്ഷണം കൃത്യമായി സീല്‍ യെ്ത് നല്‍കിയില്ലെന്നാണ് ഒരു യൂസര്‍ കുറിച്ചിരിക്കുന്നത്. അതായത് സീല്‍ ചെയ്ത ഭക്ഷണം പൊട്ടിച്ചെടുത്താല്‍ അത് മനസ്സിലാക്കാന്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് സാധിക്കും. അതിലൂടെ മടക്കി അയക്കുകയും ചെയ്യാം. എന്നാല്‍ ഭക്ഷണം സീല്‍ ചെയ്ത് തരുന്നത് സംഭവിക്കാറില്ലെന്ന് നിരവധി യൂസര്‍മാരാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
താന്‍ പലതവണ ഇക്കാര്യം സൊമാറ്റോയെ അറിയിച്ചിരുന്നുവെന്നും, അവര്‍ നടപടിയെടുത്തില്ലെന്നും ഒരു യൂസര്‍ കുറിച്ചു. എല്ലാ തട്ടിപ്പുകാരും ഒരുപോലെയാണ്‌പെരുമാറുന്നതെന്നും ഇയാള്‍ വിമര്‍ശിച്ചു. സൊമാറ്റോയുടെ സിഇഒ ദീപിന്ദര്‍ ഗോയല്‍ ഫ്രണ്ട്ഷിപ്പ് ഡേയില്‍ ഭക്ഷണം ഡെലിവെറി ചെയ്യാന്‍ നേരിട്ടിറങ്ങിയ ദിവസം തന്നെയാണ് ഈ വിമര്‍ശനം കമ്പനി നേരിട്ടിരിക്കുന്നത്. ഇത് തന്റെ ഏറ്റവും മികച്ച ഞായറാഴ്ച്ചയാണെന്ന് ഗോയല്‍ ട്വീറ്റ് ചെയ്തു.
അതേസമയം ഇത് ആദ്യമായിട്ടല്ല സൊമാറ്റോയുടെ ഡെലിവെറി ബോയിയായി ഗോയല്‍ എത്തുന്നത്. നേരത്തെ പല സമയത്തായി ഇത്തരത്തില്‍ അദ്ദേഹം ഭക്ഷണം ഡെലിവെറി ചെയ്തിട്ടുണ്ട്. നേരത്തെ ഒരു ഡെലിവെറി ബോയ് കസ്റ്റമറുടെ ഭക്ഷണം മോഷ്ടിച്ച് കഴിച്ചിരുന്നു. തുടര്‍ന്ന് അതിനെ കുറിച്ച് ഇയാളുടെ ചാറ്റില്‍ വന്ന് പരിഹസിക്കുകയും ചെയ്തിരുന്നു. ഡോര്‍ ഡാഷ് സര്‍വീസിലായിരുന്നു ഈ സംഭവം നടന്നത്. ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ കമ്പനിക്ക് പരാതി നല്‍കുമെന്നും കസ്റ്റമര്‍ മറുപടി നല്‍കിയിരുന്നു.












Click it and Unblock the Notifications