അമ്മയും ആണ് തൊഴിലാളിയുമാണ്; ബൈക്കിൽ കുഞ്ഞുമായി സൊമാറ്റോ ഡെലിവറി ഏജന്റ്, ഉപജീവനത്തിനുള്ള പോരാട്ടം
പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളി ഇല്ലാ എന്ന് പറയുന്നത് വെറും സിനിമ ഡയലോഗ് അല്ല. തന്റെ കുഞ്ഞിന് വേണ്ടി ഏത് അറ്റംവരെ പോകാനും അമ്മ തയ്യാറാവുമെന്ന് തെളിയിക്കുന്ന എത്രയോ സംഭവങ്ങൾ നമുക്ക് കണ്ടുംകേട്ടും അറിയാം. അത്തരത്തിൽ ജീവിതത്തോട് പൊരുതുന്ന ഒരു അമ്മയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആയിരിക്കുന്നത്.
ഗുജറാത്തിലെ രാജ്‌കോട്ടിൽ നിന്നുള്ള ഒരു വനിതാ സൊമാറ്റോ ഡെലിവറി ഏജൻ്റിന്റേതാണ് വീഡിയോ. തന്റെ കുഞ്ഞിനെ ബൈക്കിന്റെ മുന്നിലിരുത്തിയാണ് യുവതി ഭക്ഷണ വിതരണത്തിന് പോവുന്നത്. ജോലിയോടുള്ള സ്ത്രീയുടെ അർപ്പണബോധത്തെ മാത്രമല്ല, തൻ്റെ കുട്ടിയെ പരിപാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ അവൾ പെടുന്ന കഷ്ടപ്പാടും വീഡിയോയിൽ വ്യക്തമാണ്.

Pc: vishvid/ instagram
ഒരു ഹോട്ടൽ മാനേജ്‌മെൻ്റ് വിദ്യാർത്ഥിയായിരുന്നിട്ടും തന്റെ കുഞ്ഞിനെ കൂടെ കൊണ്ടുപോകാൻ അനുവദിക്കുന്ന ജോലി കിട്ടാത്തതിനാലാണ് യുവതി ഈ ജോലി ചെയ്യുന്നത്. തന്റെ കുഞ്ഞിനേയും തനിക്കൊപ്പം കൊണ്ടുപോകാൻ കഴിയുന്നുണ്ടല്ലോ എന്ന ആശ്വാസമാണ് യുവതിക്ക്. vishvid എന്ന ഇൻസ്റ്റഗ്രാം യൂസറാണ് ഈ വീഡിയോ പങ്കുവെച്ചത്. പിന്നാലെ വൈറൽ ആവുകയും ചെയ്തു.
ഉപജീവനത്തിന് വേണ്ടി തന്റെ കുഞ്ഞിനെ ചേർത്ത് പിടിച്ചുകൊണ്ടുള്ള യുവതിയുടെ ഈ ഓട്ടത്തെ എല്ലാവരും അഭിനന്ദിക്കുന്നുണ്ടെങ്കിലും വലിയെരു ആശങ്കയും ആളുകൾ പങ്കുവെയ്ക്കുന്നുണ്ട്. രണ്ട് പേരും ഹെൽമെറ്റ് ഇല്ലാതെയാണ് സഞ്ചരിക്കുന്നത്. ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ഈ ഓട്ടത്തിനിടയിൽ സുരക്ഷയെക്കുറിച്ച് മറക്കല്ലേ എന്നാണ് അഭ്യർത്ഥന. നിങ്ങൾ ശരിക്കും അഭിനന്ദനം അർഹിക്കുന്നു. എന്നാൽ സുരക്ഷയ്ക്കും പ്രധാന്യം നൽകണം. ബൈക്കിൽ പോകുന്ന സമത്ത് രണ്ട് പേരും ഹെൽമെറ്റ് ധരിക്കാൻ ശ്രദ്ധിക്കണം എന്നാണ് ഭൂരിഭാഗവും പറയുന്നത്.
അതേ സമയം, ജോലി ചെയ്യുന്ന പല അമ്മമാരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ഈ സംഭവം വെളിച്ചത്തുകൊണ്ടുവരുന്നു, പ്രത്യേകിച്ച് ശാരീരികമായി ആയാസമുള്ള ജോലികൾ ചെയ്യുന്നവർ, ജോലിയും കുട്ടികളുടെ സുരക്ഷയും ഉറപ്പാക്കുക എന്നത് എളപ്പമുള്ള കാര്യമല്ല. ഇത്തരത്തിൽ കഷ്ടപ്പെടുന്ന അമ്മമാർക്ക് പ്രത്യേക പരിഗണന നൽകണമെന്ന അഭിപ്രായമാണ് പലർക്കും.
തൊഴിൽ എടുത്ത് ജീവിക്കുക എന്നത് വലിയ കാര്യം തന്നെയാണ്, എന്നാൽ താെഴിൽ എടുക്കുന്നതിനോടൊപ്പം കുഞ്ഞിനെയും നോക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഇക്കാര്യത്തിൽ തീർച്ചയായും ഒരു പരിഹാരം വേണമെന്നും പറയുന്നു.












Click it and Unblock the Notifications