Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡേറ്റിം​ഗിന് യുവതി കഴിച്ചത് 15000 രൂപയുടെ ഭക്ഷണം! കാമുകൻ ചെയ്തത് കണ്ടോ? ഇതിപ്പോൾ ആർക്കൊപ്പം നിൽക്കും

കാമുകനുമായി ഡേയ്റ്റിന് പോയ കാമുകിയുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. പരസ്പരം കൂടുതൽ അറിയാനും അടുത്തിടപഴകാനുമൊക്കെ ഡേറ്റിം​ഗ് ഏറെ സഹായകമാണ്. പക്ഷേ ഈ ഡേറ്റിം​ഗ് അനുഭവം ഇത്തിരി വ്യത്യസ്തമാണ്.

സാധാരണ സിനിമകളിൽ മാത്രം കണ്ടുപരിചയമുള്ള സംഭവമാണ് അവിടെ നടന്നത്. യുവതിയുടെ അനുഭവം വായിച്ചവർ ചിരിക്കണോ യുവതിക്കൊപ്പം നിൽക്കണോ കാമുകനൊപ്പം നിൽക്കണോ എന്ന് തീരുമാനിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.

Food love

സംഭവം നടക്കുന്നത് യുഎസിലാണ് യുവതിയും യുവാവും ഡേറ്റിം​ഗിന് പോയി. വളരെ രസകരമായ നിമിഷങ്ങൾ അതിന് ശേഷം അവർ ഭക്ഷണം കഴിക്കാൻ പോയി. 50 ഓയ്‌സ്റ്റർ ആണ് യുവതി ഓർഡർ ചെയ്തത്. കാമുകനാവട്ടേ കുടക്കാൻ ഒരു തണുത്ത് ഡ്രിങ്ക് മാത്രമാണ് ഓർഡർ ചെയ്തിരുന്നത്.

ജോർജിയയിലെ അറ്റ്ലാന്റയിലുള്ള ഫോണ്ടെയ്നിന്റെ ഓയ്സ്റ്റർ ഹൗസിൽ വച്ചാണ് യുവതി തന്റെ കാമുകനുമായി കണ്ടുമുട്ടിയത്. ആദ്യം അവൾ ഒരു ഡസൻ ഓയിസ്റ്ററിന്റെ ഒരു പ്ലേറ്റ് ഓർഡർ ചെയ്തു, അതിനുശേഷം മൂന്ന് എണ്ണം കൂടി.

മൊത്തത്തിൽ, അവൾ 48 ഓയ്‌സ്റ്റർ കഴിച്ചു. നാലമാത്തെ പ്ലേറ്റ് വന്നപ്പോൾ യുവാവ് തന്നെ രൂക്ഷമായി നോക്കിയെന്നണ് യുവതി പറയുന്നത്. തന്റെ അനുഭവം പങ്കുവെച്ച് യുവതി ഒരു ടിക് ടോക്ക് വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാല് പ്ലേറ്റ് ഓയ്‌സറ്റർ മാത്രമല്ല ക്രാബ് കേക്കും റെഡ് പോട്ടറ്റോവും ഒക്കെ യുവതി ഓർഡർ ചെയ്തു. ഒടുവിൽ ബില്ലും വന്നു 15320 രൂപയായിരുന്നു ബില്ലായത്.

ബില്ല് കണ്ടതോടെ കാമുകൻ ബാത്ത്റൂമിൽ പോയി വരാം എന്ന് അവിടെ നിന്ന് പോയി അഞ്ച് മിനിറ്റ് കഴിഞ്ഞു, പത്ത് മിനിറ്റ് കഴിഞ്ഞു, 20 മിനിറ്റ് കഴിഞ്ഞു, അരമണിക്കൂർ കഴിഞ്ഞിട്ടും കാമുകൻ തിരിച്ചുവന്നില്ല. ഒടുവിലാണ് കാമുക്ക് മനസ്സിലായത് ബില്ല് കണ്ട കാമുകൻ മുങ്ങിയതാണെന്ന്. ബില്ല് അടച്ച ശേഷം യുവാവിന് യുവതി മെസേജ് അയച്ചു.

ചെയ്തത് മോശമായെന്ന് യുവതി കാമുകനോട് പറഞ്ഞു. എന്നാൽ ഡ്രിങ്ക്സിന് കൊണ്ടുപോകാമെന്നല്ലേ ഞാൻ പറഞ്ഞത് നീയാണ് എല്ലാ ഭക്ഷണവും ഓർഡർ ചെയ്തത്. ഞാൻ കുടിച്ചതിന്റെ പണം താൻ അയച്ച് തരാമെന്നും യുവാവ് പറഞ്ഞു. ഇതിൽ ഇപ്പോൾ ആർപ്പൊപ്പമാണ് നിൽക്കേണ്ടത് എന്ന സംശയത്തിലാണ് സോഷ്യൽ മീഡിയ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+