Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകനോട് അതിഭയങ്കര സ്നേഹം, നെറ്റിയിൽ പേര് പച്ചകുത്തി യുവതി; വൈറൽ വീഡിയോ

പ്രണയത്തിന് കണ്ണും മൂക്കും ഒന്നുമില്ലെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ, കാരണം പ്രണയക്കുന്ന സമയത്ത് നമ്മൾ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരിക്കും. കാമുകിയേയോ കാമുകനേയോ പരമാവധി സന്തോഷിപ്പിക്കുക എന്നതായിരിക്കും നമ്മുടെ മുന്നിലുള്ള പ്രധാനപ്പെട്ട കാര്യം. അതിന് വേണ്ടി എന്ത് ത്യാ​ഗവും ചെയ്യാൻ ഒരുങ്ങിനിൽക്കുന്നവരുണ്ട്.

പൊതുവേ കാമുകിമാരെ സന്തോഷിപ്പിക്കാൻ അവരുടെ കാമുകൻമാർ ചെയ്ത പ്രവൃത്തികളെക്കുറിച്ചൊക്കെ നമ്മൾ കേട്ടുകാണും. എന്നാൽ ഇവിടെ പറയാൻ പോകുന്നത് തന്റെ കാമുകനെ സന്തോഷിപ്പിക്കാനായി കാമുകി ചെയ്ത ഒരു കാര്യമാണ്. എന്താണ് അക്കാര്യം എന്ന് വിശദമായി അറിഞ്ഞാലോ. കാമുകിയുടെ ഈ പ്രവൃത്തിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

viral

തന്റെ കാമുകനെ കാര്യമായി സന്തോഷിപ്പിക്കണം. അതിന് വേണ്ടി ഈ യുവതി തിരഞ്ഞെടുത്ത വഴി കാമുകന്റെ പേര് ടാറ്റൂ ചെയ്യുക എന്നതായിരുന്നു. ഇത് സാധാരണ ചെയ്യുന്ന കാര്യമല്ലേ എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. യുവതി ടാറ്റൂ ചെയ്യാൻ തന്നെ ആണ് തീരുമാനിച്ചത്, കയ്യിലോ പുറത്തോ കാലിലോ കഴുത്തിലോ ഒന്നുമല്ല, നെറ്റിയിലാണ് യുവതി കാമുകന്റെ പേര് ടാറ്റൂ ചെയ്യാൻ തീരുമാനിച്ചത്.

ടാറ്റൂ ചെയ്യുന്നതേ വേദനയുള്ള പരിപാടിയാണ്. അപ്പോൾ അത് നെറ്റിയിലായാലോ.. എന്തായാലും ഈ വേദനയൊന്നും യുവതിക്ക് ഒരു പ്രശ്നം അല്ലായിരുന്നു. അത് കൊണ്ട് തന്നെ നെറ്റയിൽ ടാറ്റൂ ചെയ്യുകയും ചെയ്തു. സംഭവം നടന്നത് യു കെയിലാണ്,

കെവിൻ എന്നാണ് യുവാവിന്റെ പേര്. കാമുകന്റെ പേര് നെറ്റിയിൽ ടാറ്റൂ ചെയ്യുന്ന വീഡിയോ യുവതി പങ്കുവെച്ചിട്ടുണ്ട്. പേര് ടാറ്റൂ ചെയ്യുമ്പോൾ യുവതി വേദന കൊണ്ട് പുളയുന്നത് ഒക്കെ കാണാം. എങ്കിലും അത് പൂർത്തിയാക്കുന്നു. ടാറ്റൂ പൂർത്തിയായപ്പോൾ യുവതി സന്തോഷിക്കുന്നതും നമുക്ക് കാണാം. കണ്ണാടിയിൽ നോക്കി ഇത് പങ്കാളിക്ക് ഇഷ്ടപ്പെടുമോ എന്നും അവർ ചോദിക്കുന്നു.

അന സ്റ്റാൻസ്കോവ് എന്ന അക്കൗണ്ട് വഴിയാണ് ഈ വീഡിയോ പുറത്തുവിട്ടത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഈ ബന്ധം അവസാനിപ്പിക്കുകയാണെങ്കിൽ നിങ്ങൾ എന്ത് ചെയ്യുമെന്നാണ് ചിലർ ചോദിച്ചത്. ഇത്തിരി കൂടിപ്പോയില്ലേ എന്നും കാമുകനെ ഇത്രയധികം നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്നും ചിലർ ചോ​ദിത്തുന്നു. ചിലർ ഇത് ഫേക്ക് വീഡിയോ എന്നാണ് പറയുന്നത്.

വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+