Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങള്‍ക്കും ബാര്‍ബി ഡോളിന്റെ ലുക്കിലേക്ക് മാറാം; വേണ്ടത് ലക്ഷങ്ങള്‍, ചെയ്യേണ്ടത് ഇത്രമാത്രം

നിങ്ങളുടെ യഥാര്‍ത്ഥ ജീവിതത്തില്‍ ബാര്‍ബി ഡോളിനെ പോലെയാകാന്‍ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയാണ് യു എസില്‍ നിന്ന് പുറത്തുവരുന്നത്. നിങ്ങളുടെ കയ്യില്‍ അതിന് വേണ്ട പണമുണ്ടെങ്കില്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ബാര്‍ബി ഡോളിന്റെ ലുക്കിലേക്ക് മാറ്റാമെന്നാണ് യു എസിലെ ഒരു പ്ലാസ്റ്റിക് സര്‍ജന്‍ അവകാശപ്പെടുന്നത്.

ലോംഗ് ഐലന്‍ഡില്‍ നിന്നുള്ള ഡോ. സ്‌കോട്ട് ബ്ലെയര്‍ ആണ് ബാര്‍ബി ഡോളിനെ പോലെ രൂപം മാറ്റിത്തരാമെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. ഇതിന് വേണ്ടി 98.60 ലക്ഷം രൂപ ചെലവ് വരുമെന്നാണ് അദ്ദേഹം പറയുന്നത്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച്, ഒരു ഫേഷ്യല്‍, ബാര്‍ബി മുടി, വെളുത്തുതുടുത്ത പല്ലുകള്‍, പിങ്ക് നിറത്തിലുള്ള നഖങ്ങള്‍ എന്നിവ ലഭിക്കുന്നത് വരെയുള്ള മൂന്ന് ബോഡി സര്‍ജറികളാണ് ഈ പാക്കേജില്‍ ഉള്‍പ്പെടുന്നത്.

barbie

സ്തന വളര്‍ച്ച ഉള്‍പ്പടെയുള്ള പല സര്‍ജറിള്‍ക്കും തന്നെ ആളുകള്‍ സമീപിക്കുന്നുണ്ടെന്ന് 49കാരനായ ഡോക്ടര്‍ പറയുന്നു. ' ചിലര്‍ക്ക് സ്തനങ്ങളിലായിരിക്കും സര്‍ജറി ആവശ്യമായി വരുക, മറ്റ് ചിലര്‍ക്ക് പിന്‍ഭാഗത്തും. ചെറിയ മാറ്റങ്ങളാണ് പലര്‍ക്കും വരുത്തേണ്ടത്. എല്ലാം നിസാരമായ ശസ്ത്രക്രിയകളാണ്'- ഡോ സ്‌കോട്ട് പറയുന്നു.

ബാര്‍ബി ഡോളിനെ പോലെ മാത്രമല്ല, പുരുഷന്മാര്‍ക്ക് കെന്‍ ഡോളുകളെ പോലുള്ള ലുക്കിലേക്ക് മാറാനുള്ള ശസ്ത്രക്രിയയും ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബാര്‍ബി ഡോള്‍ ശസ്ത്രക്രിയയേക്കാള്‍ ചെലവ് കുറവാണിതിന്. 90.36 ലക്ഷം രൂപയാണ് ഈ സര്‍ജറിക്ക് ചെലവാകുക. ഈ ശസ്ത്രക്രിയയില്‍ സിക്‌സ് പാക്ക് എച്ചിംഗ്, നെഞ്ച്, താടിയെല്ല്, കവിള്‍ എന്നിവ മാറ്റം വരുത്തുന്നതാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ അരെങ്കിലും ചെയ്യുമോ എന്ന സംശയമാണ് എല്ലാവരിലും ഉയരുന്നതെങ്കിലും, നിരവധി യുവാക്കള്‍ തന്റെ ക്ലയിന്റുകളാണെന്നാണ് ഡോക്ടര്‍ അവകാശപ്പെടുന്നത്. ബാര്‍ബി സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്റര്‍നെറ്റ് ലോകത്ത് നിറയുമ്പോഴാണ് ഇങ്ങനെ ഒരു അറിയിപ്പുമായി ഡോക്ടര്‍ രംഗത്തെത്തിയത്. ഈ മാസം 21ന് ആണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്.

സിനിമ പ്രഖ്യാപിച്ചപ്പോഴാണ് തന്റെ മനസില്‍ ഇങ്ങനെ ഒരു ചിന്ത വന്നതെന്ന് ഡോക്ടര്‍ പറയുന്നു. ഐലാന്‍ഡിയയില്‍ സ്ഥിതി ചെയ്യുന്ന കാമിയോ സര്‍ജറി സെന്ററിലാണ് ഡോക്ടര്‍ ജോലി ചെയ്യുന്നത്. നിരവധി യുവതി യുവാക്കള്‍ ഇതേ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+