ദീപാവലിക്ക് വീട് വൃത്തിയാക്കുന്നതിനിടെ പറ്റിയ അബദ്ധം; 4 ലക്ഷം രൂപയുടെ സ്വർണം മാലിന്യത്തോടൊപ്പം കളഞ്ഞു!
ദീപാവലിയുടെ ഭാഗമായി എല്ലാവരും വീട് അടിച്ചുവാരി വൃത്തിയാക്കാറുണ്ട്. എന്നാൽ വീട് വൃത്തിയാക്കുന്നതിനിടെ രാജസ്ഥാനിലെ ഭിൽവാരയിൽ അസാധരണമായ ഒരു സംഭവം ഉണ്ടായി. ഭിൽവാര നഗരത്തിലെ ഒരു വീട് വൃത്തിയാക്കു്നനതിനിടെ നാല് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ അബദ്ധത്തിൽ മാലിന്യ ട്രക്കിലേക്ക് ഇട്ടു.
പിന്നീടാണ് സ്വർണമാണ് മാലിന്യത്തിനൊപ്പം ഇട്ടതെന്ന് മനസ്സിലായിത്. വീട്ടുകാർ ഞെട്ടിപ്പോയി. സമയം കളയാതെ മുൻസിപ്പൽ കോർപ്പറേഷൻ മേയർ രാകേഷ് പഥക്കിനെയും പരിചയക്കാരെയും വിവരം അറിയിച്ചു. തൊട്ടുപിന്നാലെ മേയർ രാകേഷ് പ്രത്യേക സംഘത്തിന് രൂപം നൽകി. ഏറെ പരിശ്രമത്തിനൊടുവിൽ മാലിന്യക്കൂമ്പാരത്തിൽ നിന്ന് നഷ്ടപ്പെട്ട സ്വർണം വീണ്ടെടുത്തു. നഷ്ടപ്പെട്ട സ്വർണം തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് കുടുംബം.

ദീപാവലിക്ക് വൃത്തിയാക്കുന്നതിനെ സ്വർണം ഒരു പ്രത്യേക സ്ഥലത്തേക്ക് മാറ്റിവെച്ചതായ ചിരാഗ് ശർമ പറയുന്നു. എന്നാൽ മാലിന്യമെടുക്കാൻ വാഹനം വന്നപ്പോൾ സ്വർണം അബദ്ധിത്തിൽ മാലിന്യത്തിനൊപ്പം തള്ളുകയായിരുന്നു. പിഴവ് മനസ്സിലാക്കിയ ഉടൻ തന്നെ മേയർ രാകേഷിനെ വിവരം അറിയിച്ചു. ഉടൻ അദ്ദേഹത്തിന്റെ സംഘം വിലപിടിപ്പുള്ള സ്വർണം കണ്ടെത്തി തിരികെ നൽകി. തങ്ങളുടെ സ്വർണം തിരികെ ലഭിച്ചതിനുള്ള നന്ദി കുടുംബം പ്രകടിപ്പിച്ചു.
വാർഡ് നമ്പർ 27 ലെ ഒരു കുടുംബത്തിൽ നിന്ന് നാലര ലക്ഷം രൂപയോളം വില വരുന്ന സ്വർണം അബദ്ധത്തിൽ മാലിന്യ ലോറിയിൽ ഉപേക്ഷിച്ചതായി വിവരം ലഭിച്ചതാഇ മേയർ രാകേഷ് പഥക് വ്യക്തമാക്കി. സ്വർണം കണ്ടെത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ച് നിരന്തര പരിശ്രമത്തിനൊടുവിൽ മാലിന്യക്കൂമ്പാരത്തിൽ നിന്ന് സ്വർണം വീണ്ടെടുക്കാൻ സാധിച്ചു. വാർഡിലെ സൂപ്പർവൈസർമാരും ശുചീകരണ ജീവനക്കാരും ശ്രദ്ധേയമായ സത്യസന്ധത കാണിച്ചു. കാരണം അത്തരം വിലപിടിപ്പുള്ള സ്വർണം കണ്ടാൽ ആർക്കും പ്രലോഭിക്കപ്പെടാമയിരുന്നു. പക്ഷേ അവർ സത്യസന്ധത കാണിച്ചു.
മേയർ അറിയിച്ചതിനെ തുടർന്ന് മാലിന്യം തള്ളുന്ന ട്രക്ക് ഡ്രൈവറെ ബന്ധപ്പെടുകയും ട്രക്ക് പോയ വഴി പിന്തുടരുകയും ചെയ്തതായി വാർഡ് നമ്പർ 27 സൂപ്പർവൈസർ ഹേമന്ത് കുമാർ പറഞ്ഞു. കുറച്ച് നേരം പരിശോധിച്ചതിന് ശേഷമാണ് മാലിന്യം കുമ്പാരം ഇറക്കിയതായി കണ്ടെത്തിയത്. തുടർന്ന് അവർ സ്ഥലത്ത് എത്തി വലിയ മാലിന്യക്കൂമ്പാരത്തിനിടയിൽ നിന്ന് നഷ്ടപ്പെട്ട ആ സ്വർണം കണ്ടെത്തി, അത് കുടുംബത്തിന് തിരികെ നൽകി












Click it and Unblock the Notifications