ഭര്‍ത്താവിന് മറ്റൊരു ബന്ധം സംശയിച്ചു, നിരീക്ഷിച്ചു, ഒടുവില്‍ ഭാര്യ കണ്ടെത്തിയത് അമ്പരപ്പിക്കും
ലണ്ടന്‍: ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഭാര്യ ദീര്‍ഘകാലം നിരീക്ഷിച്ചതിനെ തുടര്‍ന്ന് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. ബ്രിട്ടനിലാണ് സംഭവം. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഇവര്‍ സംശയിച്ചു. എന്നാല്‍ ഇത് കണ്ടുപിടിക്കാന്‍ തീരുമാനിച്ച അവര്‍ക്ക് നെഞ്ചു തകര്‍ക്കുന്ന കാര്യമാണ് അറിയാന്‍ കഴിഞ്ഞത്. ഭര്‍ത്താവിന്റെ പുതിയ ബന്ധം ഇവര്‍ക്ക് ശ്രമിച്ചിട്ടും കണ്ടെത്താന്‍ സാധിച്ചില്ല.
എന്നാല്‍ അദ്ദേഹത്തിന് ഡീമെന്‍ഷ്യയാണെന്ന് വേദനയോടെയാണ് അവര്‍ അറിഞ്ഞത്. ബ്രിട്ടനിലെ സോളിഹള്ളില്‍ നിന്നുള്ള ഇമ്മാ റസ്‌കോ എന്ന 55കാരിക്കാണ് ഞെട്ടിക്കുന്ന ഈ അനുഭവം ഉണ്ടായിരിക്കുന്നത്.ഭര്‍ത്താവായ സൈമന്റെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റങ്ങള്‍ എമ്മ ശ്രദ്ധിച്ചിരുന്നു. മുമ്പൊന്നും ഇല്ലാത്ത തരത്തിലുള്ള ഈ പെരുമാറ്റമാണ് എമ്മ മറ്റൊരു ബന്ധം സംശയിക്കാന്‍ കാരണം. സൈമന്‍ പലതിനോടും മടുപ്പ് കാണിക്കുന്നതാണ് കണ്ടത്.

സ്ഥിരമായി പോകാറുള്ള സ്ഥലങ്ങളെല്ലാം അവഗണിക്കാന്‍ തുടങ്ങി. എമ്മയുമായി അകന്ന് നില്‍ക്കാനും ശ്രമിച്ചു. കുടുംബത്തിലെ എല്ലാവരും ഈ മാറ്റം ശ്രദ്ധിച്ചിരുന്നു. സ്ഥിരമായി പോകുന്ന സ്ഥലത്ത് പോകുമ്പോള്‍ പോലും സൈമന് വഴി തെറ്റുന്നതായി എമ്മ തിരിച്ചറിഞ്ഞു. ഗ്രീസില്‍ കുടുംബത്തോടൊപ്പം യാത്രയ്ക്ക് പോയപ്പോഴാണ് ഈ മാറ്റം കൂടുതലായി ശ്രദ്ധിച്ചതെന്ന് എമ്മ പറയുന്നു. മുമ്പ് സംസാരിച്ചിരുന്ന കാര്യങ്ങള്‍ പോലും ഭര്‍ത്താവ് മറന്നുപോകുന്നതായി ഇവര്‍ തിരിച്ചറിഞ്ഞിരുന്നു.
അതേസമയം സൈമന്റെ ഓര്‍മ ശക്തിയില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞ എമ്മ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെയുള്ളവര്‍ മറ്റൊരു ക്ലിനിക്കില്‍ ചികിത്സ തേടാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലേക്ക് വരാന്‍ ഭര്‍ത്താവ് തയ്യാറായില്ലെന്ന് എമ്മ പറയുന്നു. വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്തത് കൊണ്ട് വീണ്ടും ഡോക്ടറുടെ അടുത്ത് പോയി.
പിന്നീട് മെമ്മറി ക്ലിനിക്കിലും പോയി. പക്ഷേ ഡിമന്‍ഷ്യ ഇല്ലെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ യാതൊരു ടെസ്റ്റും ഇവര്‍ സൈമനില്‍ നടത്തിയിരുന്നില്ല. സ്‌ട്രെസ്സ് കാരണമാണ് സൈമന്‍ ഈ പ്രശ്‌നങ്ങള്‍ കാണിക്കുന്നതെന്നാണ് മനശാസ്ത്രജ്ഞന്‍ മറുപടി നല്‍കിയത്. എമ്മ പക്ഷേ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. പല ഡോക്ടര്‍മാരെയും കാണിച്ചു. ഒടുവിലാണ് ഡിമന്‍ഷ്യയാണെന്ന് തിരിച്ചറിഞ്ഞത്. തന്റെ സംശയം മറ്റൊരു ഗുരുതരമായ പ്രശ്‌നത്തിലാണ് എത്തിച്ചതെന്ന് എമ്മ പറയുന്നു.
രോഗം തിരിച്ചറിഞ്ഞ ശേഷമുള്ള കാലയളവ് അതിഭീകരമായിരുന്നു. ജോലിക്കൊപ്പം ഭര്‍ത്താവിനെ നോക്കുകയെന്ന കടമയും എമ്മ ഏറ്റെടുത്തു. പക്ഷേ സൈമന്റെ ആരോഗ്യ നില വളരെ മോശമായി വന്നു. വീട്ടില്‍ പുല്‍ത്തകിടി വെട്ടിമാറ്റുന്നത് നേരത്തെ സൈമനായിരുന്നു. എന്നാല്‍ അതിന് പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. 31 വര്‍ഷം ഒരുമിച്ച് താമസിച്ചിട്ടും, ഇത്തരമൊരു അനുഭവം ആദ്യമാിരുന്നുവെന്നും അവര്‍ പറഞ്ഞു. നിലവില്‍ സൈമന് വേണ്ടി ഒരു പേഴ്‌സണല്‍ അസിസ്റ്റന്റിനെ തേടി കൊണ്ടിരിക്കുകയാണ് എമ്മ. അത് സൈമന്റെ ജോലികള്‍ എളുപ്പമാക്കുമെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications