കാമുകൻ ചതിച്ചു; യുവതി പകരം വീട്ടിയത് കാമുകന്റെ അച്ഛനെ വിവാഹം ചെയ്ത് രണ്ടാനമ്മയായി എത്തി
എല്ലാ പ്രണയ ബന്ധങ്ങളും വിവാഹത്തിൽ എത്തണമെന്നില്ല. ചില ബന്ധങ്ങളാെക്കെ ബ്രേക്കപ്പ് ആയി പോകും. പരസ്പരം ഒത്തുപോകാൻ പറ്റില്ലെന്ന് തോന്നുമ്പോൾ ബന്ധത്തിൽ നിന്ന് പിന്മാറുന്ന ആളുകൾ ഉണ്ട്. എന്നാൽ ചിലരാണെങ്കിൽ ചതിച്ച് പോകുന്നവരുമുണ്ട്. ഒരുപാട് കാലം പ്രണയിച്ച ശേഷം, പെട്ടെന്ന് ഒരു ദിവസം എനിക്ക് നിന്നെ ഇഷ്ടമല്ല, കല്യാണം കഴിക്കാൻ വയ്യാ എന്ന് പറയുന്നവരുമുണ്ട്.
പലരും ഈ അവസ്ഥയിലൂടെ കടന്നുവന്നിട്ടുണ്ടാവാം, എന്ത് ചെയ്യണമെന്നോർത്ത് പകച്ച് നിന്നിണ്ടുണ്ടാവാം, എന്നാൽ ഇവിടെ അത്തരം ഒരു അവസ്ഥയിൽ വന്നെത്തിയ യുവതി ചെയ്ത കാര്യം കേട്ടാൽ ശരിക്കും നിങ്ങൾ ഞെട്ടിപ്പോകും. എന്താണെന്ന് വിശദമായി അറിയാം.

കാമുകൻ ചതിച്ചിട്ട് പോയാൽ നിങ്ങൾ എന്തുചെയ്യും? കാമുകന്റെ അച്ഛനെ വിവാഹം ചെയ്യുമോ? ഇവിടെ അങ്ങനെയാണ് കാര്യങ്ങൾ നടന്നത്. കാമുകൻ പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ യുവതി കാമുകന്റെ അച്ഛനെ വിവാഹം കഴിച്ചു. അടുത്തിടെയാണ് ഒരു ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കേട്ടവരൊക്കെ ഞെട്ടിപ്പോയി.
പ്രണയ ബന്ധത്തിൽ നിന്ന് തന്റെ സഹോദരൻ പിന്മാറിയതോടെ സഹോദരന്റെ മുൻ കാമുകി തങ്ങളുടെ അച്ഛനെ വിവാഹം കഴിച്ചുവെന്നും രണ്ടാനമ്മയായി വീട്ടിലേക്ക് വന്നെന്നും യുവതി പറയുന്നു. സഹോദരന് മറ്റൊരു വിവാഹം ഏതാണ്ട് ശരിയായപ്പോൾ എല്ലാ കാര്യങ്ങളും തന്നെ ആദ്യം അറിയിക്കണം എന്ന് പറഞ്ഞ് യുവതി വീട്ടിൽ ബഹളം ഉണ്ടാക്കിയെന്നും യുവതി പറയുന്നു.
ഇതാെന്നും അല്ല യുവതി ചെയ്തത്. യുവാവിന്റെ വിവാഹ സമയത്ത് വധുവിന് മാത്രമാണ് വെള്ള വസ്ത്രം അണിയാനുള്ള അനുമതി ഉള്ളത്. എന്നാൽ രണ്ടാനമ്മയായ മുൻകാമുമി വിവാഹ ദിവസം വെള്ള വസ്ത്രം ധരിക്കുകുകയും എല്ലാ വിവാവ ഫോട്ടോയിലും നിൽക്കുകയും ചെയ്തു. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായി, നിരവധി പേരാണ് കമന്റുമായി എത്തിയത്.
ശരിക്കും വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് പലരും പറയുന്നത്. പ്രണയത്തിൽ ചതി കാണിക്കുന്നത് തെറ്റാണ്, എന്നാലും അതിന് ഇങ്ങനൊരു മറുപണി വേണമായിരുന്നോ എന്നാണ് ചിലർ ചോദിക്കുന്നത്. മരുമകളായി കയറിച്ചെല്ലേണ്ട ഇടത്തിൽ അച്ഛന്റെ രണ്ടാം ഭാര്യയായി ചെല്ലേണ്ടിയിരുന്നില്ലെന്നും എങ്ങനെയാണ് തന്റെ കാമുകിയെ രണ്ടാനമ്മയായി കാണാൻ സാധിക്കുന്നതെന്നും ചിലർ ചോദിക്കുന്നു. എന്തിനാണ് ജീവിതം വെച്ച് മറുപണി കൊടുത്തത് എന്നാണ് ചോദിക്കുന്നത്.












Click it and Unblock the Notifications