കാമുകി അറിയാതെ വിവാഹം.. താെട്ടടുത്ത ദിവസം കാമുകന്റെ വീടിന് മുന്നിൽ ധർണയുമായി യുവതി! പിന്നെ നടന്നത്
പ്രണയം വളരെ രസകരമാണ്. പക്ഷേ എല്ലാ പ്രണയവും വിവാഹത്തിലേക്ക് എത്തില്ല. പല പ്രണയങ്ങളും പാതിവഴിയിൽ വെച്ച് തകർന്നുപോകും. വർഷങ്ങളോളം പ്രണയിച്ച് ബ്രേക്ക് അപ്പ് ആവുന്നവരുണ്ട്, രണ്ട് പേരും പരസ്പരം മനസ്സിലാക്കി കൊണ്ട് പിരിയുന്നവരുണ്ട്, ചതിക്കുന്നവരുണ്ട്...
വേർപിരിയൽ അത്ര സുഖമുള്ള കാര്യമൊന്നുമല്ല.. പെട്ടെന്ന് ആ ഘട്ടം തരണം ചെയ്യാൻ സാധിക്കുന്നവർ ഉണ്ട്.. ചിലർക്ക് വർഷങ്ങൾ വേണം, ചിലർക്ക് പകയാവും.. ചിലർക്ക് കൈവിട്ട് പോകും... പ്രണയത്തെക്കുറിച്ച് ഇത്രത്തോളം പറയാൻ ഒരു കാരണമുണ്ട്.

ഒരു വർഷം പ്രണയിച്ച കാമുകിയെ പറ്റിച്ച യുവാവിന് കാമുകി കൊടുത്ത മുട്ടൻ പണിയെക്കുറിച്ച് പറയാനാണ്. സംഭവം ബംഗാളിൽ ആണ്. ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ കാമുകൻ കാമുകിയെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചു.
എന്നാൽ കാമുകന് ചെറുതായി ഒന്ന് പിഴച്ചുപോയി. കാരണം കാമുകി അങ്ങനെ പിന്മാറാൻ തയ്യാറായിരുന്നില്ല. വളരെ രഹസ്യമായിട്ടായിരുന്നു യുവാവിന്റെ വിവാഹം. എന്നാൽ സംഭവത്തെക്കുറിച്ച് കാമുകി അറിഞ്ഞു.
നേരെ മുൻ കാമുകന്റെ വീട്ടിലേക്ക് പോയി.. തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വീടിന്റെ മുന്നിൽ ധർണയും ആരംഭിച്ചു. സംഭവ സ്ഥലത്ത് പോലീസെത്തി.. തങ്ങൾ ഇരു ഭാഗത്ത് നിന്നും പരാതി കിട്ടിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ കാമുകൻ ഇപ്പോൾ അവിടെയില്ല..
പ്രശ്‌നം കൈവിട്ടതോടെ ഇയാൾ അവിടെ നിന്നോ എങ്ങോട്ടേക്കോ പോയി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ അയാളുടെ വീട്ടുകാർ വിസമ്മതിച്ചു. പ്രദേശത്തുള്ളവർ യുവതിയുടെ ധർണ കാണാൻ എത്തുകയാണ്. യുവതിയുടെ ധര്‍ണ ഫലം കാണുമോ എന്ന് കാത്തിരുന്ന് തന്നെ അറിയണം!
ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമല്ല. ജനുവരിയിൽ ജാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ നിന്നുള്ള നിഷാ കുമാരി എന്ന സ്ത്രീ തന്റെ കാമുകൻ ഉത്തം മഹാതോ നാല് വർഷത്തെ ബന്ധത്തിന് ശേഷം തന്നെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
തണുത്ത കാലാവസ്ഥയെ അവഗണിച്ച് യുവതി മൂന്ന് ദിവസത്തോളം പ്രതിഷേധം നടത്തി. എന്തായാലും പ്രതിഷേധത്തിന് ഫലം ഉണ്ടായി. രാജ്ഗഞ്ചിലെ ഗംഗാപൂരിലെ ഒരു ക്ഷേത്രത്തിൽ ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ദമ്പതികൾ വിവാഹിതരായി.












Click it and Unblock the Notifications