5 മണിക്കൂര്‍ മാത്രം ജോലി, 50000 ശമ്പളം വേണമെന്ന് ഉദ്യോഗാര്‍ത്ഥി, അഭിമുഖത്തില്‍ സംഭവിച്ചത് ഇങ്ങനെ
മില്ലേനിയത്തില്‍ വരുന്ന ചെറുപ്പക്കാരില്‍ ജോലിയെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ മാറുന്നതായി വലിയ പരാതികള്‍ ഇപ്പോള്‍ ലോകത്താകെയുണ്ട്. വര്‍ക്ക്‌ഹോളിക്ക് എന്ന രീതി തന്നെ മാറിയെന്നാണ് ജെന്‍ സെഡില്‍ വരുന്നവര്‍ പറയുന്നത്. ചൈനയില്‍ വൈറ്റ് കോളര്‍ ജോലിയെല്ലാം പലരും ഉപേക്ഷിക്കുകയാണ്. ആഴ്ച്ചയില്‍ ആറ് ദിവസം 9 മണിക്കൂര്‍ ജോലി, എന്ന രീതി മടുത്തുവെന്ന് നിരവധി പേര്‍ കോര്‍പ്പറേറ്റ് കമ്പനികളിലെ ജീവനക്കാര്‍ തന്നെയാണ് അഭിപ്രായപ്പെട്ടിരുന്നു.
ഇത്തരമൊരു നിലപാടിന്റെ ചൂടറിഞ്ഞിരിക്കുകയാണ് ഒരു കമ്പനി. ഒരു ഇന്റേണ്‍ അഭിമുഖത്തിന് വന്നപ്പോഴുണ്ടായ കാര്യങ്ങള്‍ അഭിമുഖം ചെയ്ത യുവതി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്. ഈ കുറിപ്പ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അഞ്ച് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യൂ എന്നാണ് അഭിമുഖത്തില്‍ യുവാവ് കമ്പനിയെ അറിയിച്ചിരിക്കുന്നത്. പക്ഷേ ശമ്പളമായി 50000 രൂപ ലഭിക്കണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ അഭിമുഖം ചെയ്ത യുവതി ഞെട്ടിപ്പോയി.

സമീറ എന്ന ഇവര്‍ ഈ ഉദ്യോഗാര്‍ത്ഥിയുടെ ആവശ്യങ്ങള്‍ ട്വീറ്റ് ചെയ്തതോടെയാണ് വൈറലായിരിക്കുന്നത്. ഇയാള്‍ വെറുമൊരു ഇന്റേണിയാണ്. തനിക്ക് അഞ്ച് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ലെന്നാണ് ഇയാളുടെ നിലപാട്. നമ്മുടെ ജോലിയുടെ ഭാവിയെ ദൈവം രക്ഷിക്കട്ടെ എന്നാണ് സമീറ കുറിച്ചിരിക്കുന്നത്. അതേസമയം ഇത് ഇന്ത്യന്‍ കമ്പനികളിലാണ് എന്ന് കമന്റുകളില്‍ നിന്ന് വ്യക്തമാണ്.
അതേസമയം ഇതിനെ ഇഷാന്‍ കത്രി എന്ന യുവാവ് പിന്തുണച്ചു. പുതിയ തലമുറ അവരുടെ മുന്‍ഗണന എന്താണെന്ന് തീരുമാനിക്കുന്നതില്‍ സന്തോഷമുണ്ട് അവര്‍ ജോലിയില്‍ ബാലന്‍സിംഗ് കൊണ്ടുവന്ന് സ്വന്തം സമയത്തിന് പ്രാധാന്യം നല്‍കുന്നുണ്ട്. ഇത് ഭൂരിഭാഗം ഇന്ത്യന്‍ ജീവനക്കാരിലും ഇല്ലാത്ത കാര്യമാണ്. ഉദ്യോഗാര്‍ത്ഥി തീര്‍ച്ചയായും പല കാര്യങ്ങളും വൈകാതെ പഠിക്കുമെന്നും ഖത്രി കുറിച്ചു.
ഈ ഉദ്യോഗാര്‍ത്ഥി അസാധ്യമായ കാര്യങ്ങള്‍ ചോദിക്കുന്നതില്‍ മികവുള്ളയാളായിരിക്കും. അഞ്ച് മണിക്കൂറില്‍ 50000 ശമ്പളം ഏത് സ്റ്റാര്‍ട്ടപ്പാണ് നല്‍കുകയെന്ന ഈ യുവാവ് ചിന്തിക്കട്ടെ. അക്കാര്യം തന്നെ കൂടി അറിയിക്കണമെന്നും ഇയാള്‍ പരിഹസിക്കുന്നു.കമ്പനികളുടെ ചൂഷണത്തിന് നിന്ന് കൊടുക്കാത്ത യുവാവാണ് ഹീറോ എന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. അതേസമയം മാതാപിതാക്കളുടെ സ്വത്ത് ഉള്ളവര്‍ക്ക് ഇത്തരത്തില്‍ സംസാരിക്കാമെന്ന് വിമര്‍ശനത്തില്‍ ഉണ്ട്.
അതേസമയം അഞ്ച് മണിക്കൂറാണെങ്കിലും ഇയാള്‍ ചെയ്യുന്ന ജോലി നിലവാരമുള്ളതാണെങ്കില്‍ തീര്‍ച്ചയായും കമ്പനികള്‍ ഇയാളെ നിയമിക്കുമെന്ന് യൂസര്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്റേണ്‍ഷിപ്പിന്റെ സമയത്ത് കാര്യങ്ങള്‍ പഠിക്കാനും, പ്രൊഫഷണലായിട്ടുള്ള വളര്‍ച്ചയ്ക്കുമാണ് പ്രാധാന്യം നല്‍കാറുള്ളത്. എന്നാല്‍ ഈ ഉദ്യോഗാര്‍ത്ഥിയുടെ തീരുമാനമാണ് തന്നെ ഞെട്ടിച്ചതെന്ന് അഭിമുഖം ചെയ്ത യുവതി പറഞ്ഞു.












Click it and Unblock the Notifications