Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് പാമ്പിനെ വാങ്ങിച്ച്, പാമ്പ് കറി; വീഡിയോയുമായി ഫിറോസ് ചുട്ടിപ്പാറ; ' ശരിക്കും കഴിച്ചോ?'

യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ ധാരാളം ഫോളോവേഴ്സുള്ള ഇൻ‌ഫ്ലുവൻസറാണ്. പാചകമാണ് പ്രധാനമായും ഫിറോസ് ചെയ്യാറുള്ളത്. എന്നാൽ‌ എല്ലാത്തിലും ഒരു വ്യത്യസ്തത കൊണ്ടുവരും. ഇപ്പോൾ ഫിറോസ് പങ്കുവെച്ച വ്യത്യസ്തമായ പാചക വീ‍ഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ‌ ആയിരിക്കുന്നത്. അതിനൊരു കാരണവും ഉണ്ട്. മലയാളികൾക്ക് തീരെ പരിചിതമല്ലാത്ത ഒരു വിഭവമാണ് ഫിറോസ് പരിചയപ്പെടുത്തുന്നത്.

പാമ്പിനെ കറി വെയ്ക്കുന്ന വീഡിയോ ആണ് ഫിറോസ് പരിചയപ്പെടുത്തുന്നത്. വിയറ്റ്നാം സന്ദർശനത്തിനിടയിലാണ് ഫിറോസ് പാമ്പ് കറി പരിചയപ്പെടുത്തുന്നത്. രണ്ട് പാമ്പുകളെയാണ് കറി വെയ്ക്കാൻ വാങ്ങുന്നത്. ജീവനുള്ളവയാണ്. താൻ അല്ല ഇത് കറി വെയ്ക്കുന്നതെന്നും വാങ്ങി വിയറ്റനാമികൾക്ക് കൊടുക്കുകയാണെന്നും അവരുടെ മസാലയിലാണ് വെയ്ക്കുന്നതെന്നും ഫിറോസ് പറയുന്നു. ഒരു കിലോയ്ക്ക് നല്ല വിലയുണ്ടെന്നും ഫിറോസ് പറയുന്നു.

FIROZZ

വാങ്ങിയ പാമ്പിനെ ക്ലിൻ ചെയ്യുന്നത് മുതൽ ഉള്ള കാര്യങ്ങൾ കാണിക്കുന്നുണ്ട്. ക്ലിൻ ചെയ്ത ശേഷം കഷണങ്ങളാക്കുകയാണ്. പിന്നീട് പാമ്പിനെ പാകം ചെയ്യുന്നത് കാണിക്കുന്നു. അവിടെയുള്ള ആളുകൾക്കൊപ്പം ചേർന്നാണ് കറി വെയ്ക്കുന്നത്. ചീന ചട്ടിയിൽ പാമ്പ് കഷണങ്ങൾ ഇട്ട ശേഷം ഇളക്കാനൊക്ക ഫിറോസ് സഹായിക്കുന്നുണ്ട്.

ചിക്കൻ കറി തയ്യാറാക്കി ശേഷം ഫിറോസ് തന്നെ പാത്രങ്ങളിലേക്ക് മാറ്റുന്നു. അതിന് ശേഷം ടേസ്റ്റ് നോക്കാം എന്ന് പറഞ്ഞ് അവിടെയുള്ള ആളുകൾക്ക് തന്നെ കൊടുക്കുന്നു. താൻ ടേസ്റ്റ് നോക്കട്ടേ എന്ന് പറഞ്ഞ് ഫിറോസ് എടുക്കുന്നുണ്ടെങ്കില കഴിക്കുന്നില്ല. തനിക്ക് ഇത് പറ്റുന്നില്ല എന്നാണ് പറയുന്നത്. എലി പൊരിച്ചതും കാണിക്കുന്നുണ്ട്. വിയറ്റനാമിൽ അവരുടെ ഭക്ഷണമാണ് ഇതെന്നും നമ്മുടെ നാട്ടിൽ ആരും അനുകരിക്കരുതെന്നും പറയുന്നുണ്ട്.

പതിനൊന്ന് മിനിറ്റോളം ദൈർഘ്യുള്ള വീഡിയോ ഇതിനകം ആറ് ലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞു. നിരവധിപേരാണ് കമന്റുമായി എത്തുന്നത്. പാമ്പിനെ കണ്ടിട്ട് അറപ്പ് തോന്നുന്നവർ ഉണ്ടോ, .. പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടു കഷ്ണം കഴിക്കണം അത്രേ ഉള്ളു ലെ ഇക്ക, ഇത് കണ്ടു നെഞ്ച് വേദന വന്ന കേരളത്തിലെ ഒരു പാവം പാമ്പ് എന്നിങ്ങനെ പോകുന്നു കമന്റുകൾ. ചിലർ ഫിറോസ് പാമ്പിനെ കഴിക്കുന്നത് കാണുന്നില്ലല്ലോ എന്ന് ചോദിക്കുന്നു. എന്നാലും ഇത് വല്ലാത്തൊരു കറിയായിപ്പോയെന്നും, കാണ്ടാൽ കഴിക്കാൻ പറ്റില്ലെന്നുമൊക്കെയാണ് ചിലർ പറയുന്നത്. രസകരമായ അഭിപ്രായങ്ങളുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+