പുതുവത്സര തലേന്ന് ഇന്ത്യക്കാർ പിശുക്ക് മാറ്റിവെച്ചൂ; ടിപ്പ് നൽകിയത് ലക്ഷങ്ങൾ, കണക്ക് വെളിപ്പെടുത്തി സൊമാറ്റോ
ഭക്ഷണം ഇല്ലാതെ എന്ത് ആഘോഷം അല്ലേ. അപ്പോൾ പുതുവത്സര തനേന്നത്തെ കാര്യം പറയേണ്ടതുണ്ടോ.. സുഹൃത്തുക്കളുമായും കുടുംബാാംഗങ്ങളുമായും വീട്ടിൽ പാർട്ടി നടത്തയവർ കുറവായിരിക്കില്ല. സ്വിഗി വഴിയും സോമാറ്റോ വഴിയും ഭക്ഷണം ഓർഡർ ചെയ്തായിരിക്കും മിക്ക ആളുകളും ആഘോഷിച്ചിട്ടുണ്ടാകുക. സ്വിഗ്ഗിയും സൊമാറ്റോയുമൊക്കെ മുൻ വർഷത്തെ റെക്കോർഡുകൾ മറികടക്കുന്ന ഓർഡറുകൾ ആണ് തങ്ങൾക്ക് ലഭിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോൾ സൊമാറ്റോ സി ഇ ഒ സിഇഒ ദീപീന്ദർ ഗോയൽ പങ്കുവെച്ച ഒരു കുറിപ്പാണ് വൈറൽ ആയിരിക്കുന്നത്. പൊതുവേ ടിപ്പ് കൊടുക്കുന്ന കാര്യത്തിൽ മടി കാണിക്കുന്നവരായിരക്കും ഭൂരിപക്ഷവും. എന്നാൽ പുതുവത്സര തലേന്ന് ഈ പിശുക്കൊന്നും ആരും കാണിച്ചില്ല. പുതുവർഷ രാവിൽ ഡെലിവറി പങ്കാളികൾക്ക് 97 ലക്ഷത്തിലധികം ടിപ്പ് നൽകിയതായി സൊമാറ്റോ സി ഇ ഒ ദീപീന്ദർ ഗോയൽ പറഞ്ഞു.

''ലവ് യു, ഇന്ത്യ! ഇന്ന് രാത്രി നിങ്ങൾക്ക് സേവനം നൽകുന്ന ഡെലിവറി പങ്കാളികൾക്ക് നിങ്ങൾ ഇതുവരെ 97 ലക്ഷം രൂപ ടിപ്പ് നൽകിയിട്ടുണ്ട്,'' അദ്ദേഹം എഴുതി. 15, 16, 17, 18, 19, 20 വർഷങ്ങളിൽ ഒരുമിച്ച് ലഭിച്ച പുതുവത്സര ഓർറുകൾ 2023 പുതുവത്സര രാവിൽ മാത്രം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
2023 ന് ഡിസംബർ 31 ന് രാത്രി 11. 39 നാണ് അദ്ദേഹം ഈ വലയി നേട്ടം വ്യക്തമാക്കി സോഷ്യൽ മീഡജിയയിൽ പോസ്റ്റ് പങ്കുവെച്ചത്. മറ്റൊരു പോസ്റ്റിൽ 2023 ഡിസംബർ 31 ന് സൊമാറ്റോയ്ക്കും ബ്ലിക്കിറ്റിനും വേണ്ടി 3.2 ലക്ഷത്തിലധികം ഡെലിവറി പങ്കാളികൾ ജോലി ചെയ്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആഘോഷിക്കാൻ സഹായിച്ചതിന് നന്ദി എന്നും സൊമാറ്റോ സി ഇ ഒ പറഞ്ഞു.
അതേ സമയം, പുതുവസ്തര തലേന്നത്തെ ഒറ്റ ഓർഡറിൽ കൊൽക്കത്തയിൽ നിന്നുള്ള ഒരു വ്യക്തി 125 ഓർഡറുകൾ നടത്തിയതായും അദ്ദേഹം പറഞ്ഞു. ഓരോ സെക്കന്റിലും 140 ഓർഡറുകൾ വരെ സൊമാറ്റോയ്ക്ക് ലഭിച്ചിരുന്നുവെന്നും വ്യക്തമാക്കി.
എക്കാലത്തേയും ഉയർന്ന ഓർഡറുകളും മിനിറ്റിലെ ഏറ്റവും കൂടുതൽ ഓർഡറുകളും പുതുവത്സര തലേന്ന് തങ്ങളെ തേടിയെത്തിയതായി
ബ്ലിങ്കിറ്റിൻറെ സി ഇ ഒ അൽബിന്ദർ ദിൻഡ്‌സയും പറഞ്ഞു
.












Click it and Unblock the Notifications