സൊമാറ്റോയുടെ ഡെലിവെറി ഡ്യുക്കാറ്റിയില്‍, മാസ ശമ്പളം 45000, ഡെലിവെറി ബോയുടെ വീഡിയോ വൈറല്‍
ഫുഡ് ഡെലിവെറി ഡ്യുക്കാറ്റി സ്‌പോര്‍ട്‌സ് ബൈക്കില്‍ ആയാലോ? മൈലേജ് നോക്കുമ്പോള്‍ നടക്കില്ല അല്ലേ? സൊമാറ്റോയുടെ ഒരു ഡെലിവെറി ബോയുടെ വീഡിയോയാണ് ഇപ്പോള്‍ ഡ്യൂക്കാറ്റിയെ വീണ്ടും ചര്‍ച്ചയാക്കി മാറ്റിയിരിക്കുന്നത്. ഇയാള്‍ ഫുഡ് ഡെലിവെറി ചെയ്യുന്നത് ഡ്യൂക്കാറ്റി ബൈക്കിലാണ്. ഇതിന്റെ കാരണം അടക്കം ഇയാള്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം കോമഡി വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
വീഡിയോയില്‍ താന്‍ വിചാരിച്ചതിലും കൂടുതല്‍ തുക ശമ്പളമായി സൊമാറ്റോയില്‍ നിന്ന് നേടുന്നുണ്ടെന്നാണ് ഇയാള്‍ തമാശ രൂപത്തില്‍ വെളിപ്പെടുത്തുന്നത്. സ്വന്തമായി തനിക്കൊരു ഡ്യുക്കാറ്റി ബൈക്കുണ്ടെന്നും, അതിലാണ് ഡെലിവെറി ചെയ്യുന്നതെന്നും ഇയാള്‍ പറഞ്ഞു. അതേസമയം ഈ കോമഡി നിറഞ്ഞ ക്ലിപ്പ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ ഇയാള്‍ യഥാര്‍ത്ഥ ഡെലിവെറി ബോയ് ആണോ എന്ന് വ്യക്തമല്ല.

വീഡിയോയില്‍ ഇയാള്‍ സൊമാറ്റോയുടെ യൂണിഫോമാണ് ധരിച്ചിരിക്കുന്നത്. രാജ് ഗോധന്‍കര്‍ എന്ന ഇന്‍സ്റ്റഗ്രാം യൂസറാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സൊമാറ്റോയുടെ പ്രശസ്തമായ ചുവന്ന ഡെലിവെറി ഷര്‍ട്ടും ഇയാള്‍ ധരിച്ചിട്ടുണ്ട്. വീഡിയോയില്‍ ഇയാളോട് ഒരാള്‍ എന്താണ് ജോലിയെന്ന് അന്വേഷിക്കുന്നുണ്ട്.
തുടര്‍ന്നാണ് സൊമാറ്റോയിലെ തന്റെ ജോലിയെ കുറിച്ച് ഇയാള്‍ പറയുന്നു. എങ്ങനെയാണ് ഈ ഡ്യൂക്കാറ്റി ബൈക്ക് വാങ്ങാന്‍ സാധിച്ചതെന്ന് ആളുകള്‍ ചോദിക്കുന്നുണ്ട്. തനിക്ക് മാസ ശമ്പളമായി 45000 രൂപ സൊമാറ്റോയില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു. ഇത് അവിശ്വസനീയമായിരുന്നു.സൊമാറ്റോ ഡെലിവെറി ബോയ് മാസത്തില്‍ 45000 രൂപ സമ്പാദിക്കാനുള്ള സാധ്യത തീരെയില്ല എന്ന് തന്നെ പറയാം.
എന്നാല്‍ ഇയാള്‍ ഈ വീഡിയോയില്‍ അക്കാര്യം വിശദീകരിക്കുന്നുണ്ട്. തനിക്ക് സൊമാറ്റോ ഒരു ഓര്‍ഡറിന് 200 രൂപ വെച്ചാണ് നല്‍കുന്നതെന്ന് ഇയള്‍ പറയുന്നു. സാധാരണ മറ്റുള്ളവര്‍ക്ക് മുപ്പത് മുതല്‍ നാല്‍പ്പത് രൂപ വരെയാണ് നല്‍കുന്നത്. തനിക്ക് ഇരുന്നൂറ് രൂപ നല്‍കുന്നത് ഡ്യൂക്കാറ്റി കൈവശമുള്ളത് കൊണ്ടാണ്. ഇതില്‍ 50 രൂപ പെട്രോളിനായി ചെലവാക്കും. ബാക്കി വരുന്ന 150 രൂപ കൈയ്യില്‍ വെക്കും.
ഒരു ദിവസം 20 ഓര്‍ഡറുകള്‍ ഡെലിവെറി ചെയ്താല്‍ 1500 രൂപ നിത്യേന ലഭിക്കുമെന്ന് ഇയാള്‍ പറയുന്നു. അതുവഴി മാസം 45000 രൂപ തനിക്ക് ശമ്പളമായി ലഭിക്കുമെന്നും ഇയാള്‍ വ്യക്തമാക്കി. അതേസമയം ഈ കണക്കില്‍ പാളിച്ചകളുണ്ടെന്ന് നിരവധി യൂസര്‍മാരാണ് ചൂണ്ടിക്കാണിച്ചത്. 150 രൂപ ഒരു ഓര്‍ഡറിന് ലഭിക്കുകയാണെങ്കില്‍ ഒരു ദിവസം 20 ഓര്‍ഡര്‍ വെച്ച് 3000 രൂപ ലഭിക്കേണ്ടതാണ്. മാസശമ്പളം അപ്പോള്‍ 90000 രൂപ വരും. ഇതൊരിക്കലും സാധ്യമാകാത്ത കാര്യമാണെന്ന് യൂസര്‍മാര്‍ പറയുന്നു.
പക്ഷേ ഈ വീഡിയോയില്‍ ഉള്ളത് കണ്ടന്റ് ക്രിയേറ്റര്‍ ആണെന്നാണ് സൂചന. വീഡിയോ വൈറലായിട്ടുണ്ട്. എന്നാല്‍ വീഡിയോയിലെ തമാശ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. ഡ്യൂക്കാറ്റി ഇന്ത്യയുടെ ഇന്‍സ്റ്റഗ്രാം പേജും ഈ തമാശയില്‍ പങ്കുചേര്‍ന്നു. വീഡിയോയില്‍ ഇത് തന്റെ ബൈക്കല്ലെന്ന് ഇയാള്‍ അവസാനം പറയുന്നുണ്ട്. എന്നാല്‍ അടുത്ത ഒന്നര വര്‍ഷം കൊണ്ട് ഈ ബൈക്ക് സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications