'ഇനി കളി വേറെ ലെവല്‍'; വാട്ട്സ്ആപ്പ് പേ നിങ്ങൾക്കായി'
ഇന്ത്യയിലെ 100 ദശലക്ഷം ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ് പേ ഉടന്‍ ലഭ്യമാകും. ആപ്പില്‍ തന്നെ പേയ്മെന്റുകള്‍ അയയ്ക്കാനും സ്വീകരിക്കാനും ഉപയോക്താക്കളെ സഹായിക്കും. അറിയാം എല്ലാം.
വാട്ട്സ്ആപ്പ് പേ ഫീച്ചര്‍ 40 മില്യണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമായിരുന്നുളളൂ
പേയ്മെന്റ് ഫീച്ചര്‍ യുപിഐ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഉള്ളതാണ്
ഉപയോക്താക്കൾക്ക് ആപ്പില്‍ തന്നെ പേയ്മെന്റുകള്‍ അയയ്ക്കാനും സ്വീകരിക്കാനും കഴിയും
ഈ സേവനം എന്‍പിസിഐ വിപുലീകരിച്ചു
ഇനി മുതൽ 100 മില്യണ്‍ ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭ്യമാകും
ഇതിനായി എന്‍സിപിഐ വാട്സ്ആപ്പിന് അനുമതി നല്കി
ഇന്ത്യയിൽ 400 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് വാട്ട്സ്ആപ്പിനുള്ളത്
ഗൂഗിള്‍ പേ, പേടിഎം എന്നിവ പോലെ വാട്ട്സ്ആപ്പ് പേ പ്രവർത്തിക്കും