Tap to Read ➤

ഞാന്‍ ഇരുണ്ട ദ്രാവിഡന്‍, അഭിമാനമുള്ള തമിഴനെന്ന് യുവാന്‍ ശങ്കര്‍ രാജ

അമിത് ഷായുടെ ഹിന്ദി ദേശീയ ഭാഷാ പരാമര്‍ശത്തിനുള്ള മറുപടിയെന്ന സൂചനയായിട്ടാണ് യുവാന്‍ പുതിയ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
കറുത്ത ടി ഷര്‍ട്ടും കറുത്ത ലുങ്കിയും അണിഞ്ഞുള്ള ചിത്രമാണ് യുവാന്‍ പങ്കുവെച്ചത്. തമിഴ് സ്വത്വം വെളിപ്പെടുത്തുന്ന ചിത്രമാണിത്. ഇതിനോടകം രാഷ്ട്രീയ ചര്‍ച്ചകള്‍ യുവാന്റെ പോസ്റ്റിന് പിന്നാലെ ഉയര്‍ന്നിരിക്കുകയാണ്
ഹിന്ദി ദേശീയ ഭാഷയാക്കണമെന്നുള്ള അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധമുയര്‍ന്ന സമയത്താണ് യുവാനും അതിനോടുള്ള പ്രതികരണമെന്ന നിലയില്‍ കുറിപ്പിട്ടിരിക്കുന്നത്.
യുവാന്റെ പിതാവ് ഇളയരാജ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അംബേദ്കറുമായി താരതമ്യം ചെയ്തിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ യുവാന്റെ കുറിപ്പിന് പ്രാധാന്യമേറെയാണ്
നേരത്തെ സംഗീതജ്ഞനായ എആര്‍ റഹ്മാനും അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. ഞങ്ങള്‍ തമിഴര്‍ എന്ന ഫോട്ടോ പങ്കുവെച്ചായിരുന്നു പ്രതിഷേധം
യുവാന്റെ വസ്ത്രധാരണം അംബേദ്കര്‍ ആശയങ്ങളോട് സമാനമായതാണ് ബിജെപിക്കുള്ള മറുപടിയായി ഈ കുറിപ്പിനെ കാണാന്‍ കാരണം
സാധാരണ രാഷ്ട്രീയം ഉറക്കെ പറയാന്‍ തയ്യാറാവാത്ത യുവാന്‍, ഇപ്പോള്‍ നടത്തിയ പരോക്ഷമായ പരാമര്‍ശം തമിഴ് വികാരം പ്രകടിപ്പിക്കാന്‍ വേണ്ടി തന്നെയാണെന്ന് ആരാധകര്‍ കരുതുന്നു
നേരത്തെ വിജയ് ചിത്രം ബീസ്റ്റിലും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പരാമര്‍ശമുണ്ടായിരുന്നു. ഇതേ വികാരം ത്‌നെയാണ് യുവാനും പ്രകടിപ്പിച്ചതെന്നാണ് സംഗീത ലോകവും കരുതുന്നത്‌