Tap to Read ➤

'കാട്ടിലിറങ്ങി കളി, അതും ആനയോട്, ദേ ഇങ്ങനെ പണി കിട്ടും'

കാട്ടിൽ ഇറങ്ങി കാട്ടാനയുടെ മുൻപിൽ അഭ്യാസം. പണി കിട്ടും എന്നും പിഴ കിട്ടും എന്നും ഈ യുവാക്കൾ കരുതിയില്ല. കൂടുതൽ അറിയാം.കാണാം.
യുവാക്കൾ കാട്ടിലിറങ്ങി കാട്ടാനയുടെ മുൻപിൽ അഭ്യാസം കാട്ടി
വയനാട് അതിർത്തിയിലെ കർണാടക ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ ദേശീയപാത 766 - ൽ മദൂരിനടുത്താണ് സംഭവം
കോഴിക്കോട്ട് നിന്നും മൈസൂരിലേക്ക് കാറിൽ പോവുകയായിരുന്നു യുവാക്കൾ
കാട്ടാനയെ കണ്ട് യുവാക്കൾ കാർ നിർത്തി പുറത്തിറങ്ങിയിരുന്നു
ഒരാൾ കാട്ടിനുള്ളിലേക്ക് ഇറങ്ങി നടന്നു
ഇവർ ദൃശ്യങ്ങളും സെൽഫിയുമൊക്കെ എടുക്കുന്നതിനിടെ കാട്ടാന കാറിനടുത്തേക്ക് കുതിച്ചെത്തി
തുടർന്ന് കാട്ടിലേക്ക് നടന്നയാളുടെ പിന്നാലെ കാട്ടാന ചിന്നം വിളിച്ച് ഇരമ്പിയെത്തി
ഓടി രക്ഷപ്പെടാൻ കഴിഞ്ഞതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
സംഭവം അറിഞ്ഞ വനപാലകർ യുവാക്കളിൽ നിന്നും പിഴ ഈടാക്കി
നിരോധനമുള്ള സ്ഥലത്ത് വാഹനം നിർത്തി ഇറങ്ങിയതിനാണ് പിഴയിട്ടത്