Tap to Read ➤

ജേതാവിന് 300 കോടിയിലേറെ: ലോകകപ്പ് ഫൂട്ബോളിലെ അറിയാക്കഥകള്‍ അറിയാം

ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട ഏതാനും കൌതുകകരമായ കാര്യങ്ങള്‍ അറിയാം
Ajmal Mk
ലോകജനസംഖ്യയുടെ ഏതാണ്ട് 50 ശതമാനം ആളുകള്‍ ഫുട്ബോള്‍ ലോകകപ്പ് മത്സരം വീക്ഷിക്കുന്നു.
ആദ്യ മൂന്ന് ലോകകപ്പ് ടൂർണമെന്റുകളിലും ഇംഗ്ലണ്ട് പങ്കെടുത്തിരുന്നില്ല
1991ല്‍ മാത്രമാണ് ആദ്യ വനിതാ ലോകകപ്പ് നടന്നത്. 80 മിനുട്ടായിരുന്നു വനിതാ ഫുട്ബോള്‍ മത്സരത്തിന്റെ അന്നത്തെ സമയം.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പങ്കെടുത്തതും വിജയികളുമായ ടീം ബ്രസീലാണ്. അഞ്ച് തവണ കിരീടം നേടി.
മെക്സിക്കോയാണ് ഏറ്റവും കൂടുതല്‍ തവണ പരാജയപ്പെട്ട ടീം. 27 മത്സരങ്ങളിലാണ് അവർ ലോകകപ്പില്‍ പരാജയപ്പെട്ടത്.
ലോകകപ്പ് മത്സരങ്ങൾ ആതിഥേയരായ രാജ്യങ്ങൾക്ക് ബേബി ബൂമിന് കാരണമാകുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്
335 മില്യണിലധികം പൌണ്ട് ലോകകപ്പ് മത്സരങ്ങളിലെ ടീമുകള്‍ക്കും കളിക്കാർക്കും നല്‍കുന്ന ആകെ തുക.
2022 ലെ ചാമ്പ്യൻമാർക്ക് 32 മില്യൺ പൗണ്ട് ലഭിക്കും. മിഡിൽ ഈസ്റ്റിൽ നടക്കുന്ന ആദ്യ ലോകകപ്പ് കൂടിയാണ് ഇത്തവണത്തേത്