Tap to Read ➤

ഉറക്കം കുറവാണോ; സ്ത്രീകള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം!!

സ്ത്രീകളില്‍ അടുത്ത കാലത്തായി ഉറക്കം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഉറക്കം വര്‍ധിപ്പിക്കാം
vysakhan mk
സ്ത്രീകളില്‍ ഉറക്കമില്ലായ്മ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്
ഉറക്കമില്ലായ്മ വന്ധ്യതയ്ക്ക് കാരണമാകും. അതിനെ ഇല്ലാതാക്കണമെങ്കില്‍ നല്ലൊരു ഉറക്കം നിര്‍ബന്ധമാണ്
സിര്‍ക്കാഡിയന്‍ റിഥമിന് ഏറ്റവും ആവശ്യം ഉറക്കമാണ്. ഇതിന് കാരണമാകുന്നത് മെലാടോണിനാണ്. ഇതെല്ലാം ചേര്‍ന്നാലേ ഉല്‍പ്പാദനക്ഷമത വര്‍ധിക്കൂ
ശരീരത്തിലെ ഹോര്‍മോണുകളെ ഉറക്കമില്ലായ്മ താളംതെറ്റിക്കും. ഇത് ഉല്‍പ്പാദനക്ഷമതയേയും പിന്നോട്ടടിക്കും
വൈകി ഉറങ്ങുന്നതും, കൃത്യമായി ഉറക്കമില്ലാത്ത സമയവും അണ്ഡോല്‍പ്പാദനത്തെ
ബാധിക്കും
കൃത്യമായ വ്യായാമം ഉറക്കം കിട്ടാന്‍ നല്ലതാണ്. ഒപ്പം കൃത്യമായി ഉറക്കത്തിന് ഒരു ഷെഡ്യൂള്‍ കൊണ്ടുവരിക.
ഫോണുകള്‍ രാത്രി പരമാവധി അകറ്റുക. ബെഡ്‌റൂമിലെ സാഹചര്യവും ഉറക്കത്തിന് അനുയോജ്യമാക്കുക