Tap to Read ➤

കൊല്ലത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് വളർത്തി 60കാരി

കഞ്ചാവ് ചെടിയെ വളരെ നന്നായി പരിപാലിച്ചിരുന്നു. അവസാനം...?
athira sh
കൊല്ലം കൊട്ടാരക്കയിലാണ് 60 കാരി  കഞ്ചാവ് ചെടി വളർത്തിയത്
മേലില കണിയാൻൻകുഴി സ്വദേശിനി തുളസിയാണ് കഞ്ചാവിനെ പരിപാലിച്ചു പോന്നിരുന്നത്
10 അടിയിലധികം ഉയരവും 61 ശിഖരങ്ങൾ ഉൾപ്പെടെ പൂർണ്ണവളർച്ചയെത്തിയ കഞ്ചാവ് ചെടിയാണിത്
തുളസിയുടെ വീടിന്റെ മുൻവശത്തായിരുന്നു കഞ്ചാവ് ചെടിയെ വളർത്തിയിരുന്നത്
കഞ്ചാവ് ഉപയോഗിക്കുന്ന സ്ത്രീയാണ് തുളസി. ഈ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് ഉപയോഗവും നടക്കുന്നുണ്ട്.
സംഭവത്തിൽ ഈ സ്ത്രീയെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുകയാണ്
കൊട്ടാരക്കര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി എ സഹദുള്ളക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന
കഞ്ചാവ് വാങ്ങി ഉപയോഗിക്കാൻ കൂടുതൽ പണം വേണ്ടതിനാലാണ് തുളസി ചെടി നട്ടുവളർത്തിയത്