Tap to Read ➤
15കാരി അവസാനമായി വെള്ളം കുടിച്ചത് 1 വര്‍ഷം മുമ്പ്; കാരണം
മഴ നനയുമ്പോഴും കുളിക്കുമ്പോഴും ചര്‍മ്മത്തില്‍ ആസിഡ് വീഴുന്ന പോലെ തോന്നും
വെള്ളം കുടിക്കാനും വെള്ളത്തില്‍ കുളിക്കാനും പറ്റാത്ത സാഹചര്യത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ
അങ്ങനെ പറ്റാത്ത സഹചര്യം ഉണ്ടാകുമോ എന്ന ചോദ്യമായിരിക്കും നിങ്ങളുടെ മനസില്‍ വന്നെത്തിയിട്ടുണ്ടാകുക.
എന്നാല്‍ യു എസിലെ ഒരു പെണ്‍കുട്ടി ഇപ്പോള്‍ കടന്നുപോകുന്നത് ഈ ദുരവസ്ഥയിലൂടെയാണ്
വെള്ളം അലര്‍ജിയായതിനാല്‍ അസിഡ് പോലെ തോന്നുന്നുവെന്നാണ് ഈ പെണ്‍കുട്ടി പറയുന്നത്
200 ദശലക്ഷത്തില്‍ ഒരാളെ ബാധിക്കുന്ന അപൂര്‍വരോഗത്തിന്റെ ഇരയാണ് ഈ 15 വയസുള്ള പെണ്‍കുട്ടി
അരിസോണയിലെ ട്യൂസണില്‍ നിന്നുള്ള അബിഗെയ്ല്‍ ബെക്ക് ആണ് ഈ രോഗാവസ്ഥ അനുഭവിക്കുന്നത്
വെള്ളം അലര്‍ജിയുള്ള 100ല്‍ താഴെ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
റീഹൈഡ്രേഷന്‍ ഗുളികകളാണ് ഡോക്ടര്‍മാര്‍ നല്‍കാറുള്ളത്.