Tap to Read ➤

ശബരിമലയിൽ ദർശനം നടത്തി ദിലീപ്

എത്തിയത് ശരതിനും മാനേജർക്കുമൊപ്പം
രാവിലെ ഏഴു മണിയോടെയായിരുന്നു ദർശനം
ഇന്നലെ രാത്രി സന്നിധാനത്ത് തങ്ങിയാണ് ദിലീപ് ദര്‍ശനം നടത്തിയത്
ദിലീപ് പ്രത്യേക പൂജകളും വഴിപാടുകളും കഴിച്ചാണ് മടങ്ങിയത്
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്നാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കുക
അന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം തേടിയിട്ടുണ്ട്
കേസിൽ പുതിയ ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്
ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനയ്ക്ക് കൂടുതല്‍ സമയം ആവശ്യമെന്നും പോലീസ് പറയുന്നു
കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഉണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്