Tap to Read ➤

നടൻ ഗിന്നസ് പക്രു സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം

ബൈപാസിലെ മഴുവങ്ങാടുചിറയ്ക്കു സമീപത്തെ പാലത്തില്‍ വെച്ച് ഇന്നുച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം.
ചലച്ചിത്ര താരം ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിൽപ്പെട്ടു
തിരുവല്ല ബൈപ്പാസില്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു
ബൈപാസിലെ മഴുവങ്ങാടുചിറയ്ക്കു സമീപത്തെ പാലത്തില്‍ വെച്ച് ഇന്നുച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം.
മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിര്‍ ദിശയില്‍ നിന്നും വന്ന കാറിന്റെ വശത്ത് ഇടിക്കുകയായിരുന്നു.
ഗിന്നസ് പക്രു തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്നു.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം
അപകടത്തിൽ കാറിന് കേുപാടുകൾ സംഭവിച്ചിട്ടുണ്ട് . മറ്റൊരു കാറില്‍ പക്രു കൊച്ചിയിലേക്ക് പോയി. തിരുവല്ല പോലീസ് കേസെടുത്തിട്ടുണ്ട്