Tap to Read ➤

അല്ലു അര്‍ജുന് പിന്നാലെ നാഗചൈതന്യക്കും പണി കൊടുത്ത് ഹൈദരാബാദ് പോലീസ്‌

ട്രാഫിക് നിയമം ലംഘിച്ചതിന് അല്ലു അര്‍ജുന് പിഴയിട്ടതിന് പിന്നാലെ യുവതാരം നാഗചൈതന്യയും ഹൈദരാബാദ് പോലീസിന്റെ ചൂടറിഞ്ഞിരിക്കുകയാണ്‌
നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യയും കാറിന്റെ ഗ്ലാസില്‍ നിയമലംഘനം നടത്തി എന്നാണ് ഹൈദരാബാദ് പോലീസ് കണ്ടെത്തിയത്‌
അല്ലു അര്‍ജുനെ പോലെ നാഗചൈത്യനയ്ക്കും 700 രൂപയാണ് പോലീസ് പിഴയിട്ടത്‌
ടൊയോട്ട വെല്‍ഫയറില്‍ വന്ന നാഗചൈത്യയെ ജൂബിലി ഹില്‍സ് ചെക്ക് പോസ്റ്റില്‍ വെച്ച് തടയുകയായിരുന്നു. കാറിന്റെ ഗ്ലാസില്‍ കറുത്ത നിറത്തിലുള്ള ഫിലിമുകള്‍ ഒട്ടിച്ചുണ്ടെന്ന് താരത്തെ അറിയിക്കുകയായിരുന്നു പോലീസ്.
താരം എതിര്‍പ്പൊന്നും പറയാതെ പിഴയടച്ചെന്നും, കറുത്ത ഫിലിമുകള്‍ നീക്കം ചെയ്യാമെന്ന് പോലീസിനെ അറിയിച്ചതായും ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു
അതേസമയം ഹൈദരാബാദില്‍ ട്രാഫിക് നിയമങ്ങള്‍ ശക്തമായി നടപ്പാക്കാന്‍ പോലീസ് തീരുമാനിച്ചിരിക്കുകയാണ്. പ്രമുഖ താരങ്ങളെ പോലും പിഴയില്‍ നിന്ന് ഒഴിവാക്കുന്നില്ല എന്ന് വ്യക്തമാണ്.
അടുത്തിടെ സാമന്തയുമായുള്ള വിവാഹ മോചനത്തെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു നാഗചൈതന്യ
അക്കിനേനി കുടുംബത്തിന്റെ 200 കോടി ജീവനാംശം വേണ്ടെന്ന് സാമന്ത പറഞ്ഞതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.