Tap to Read ➤

ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍

റീജിയണല്‍ ഐഎഫ്എഫ്‌കെയില്‍ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത റിമ കല്ലിങ്കലിന്റെ വസ്ത്രധാരണത്തെപ്പറ്റിയാണ് സമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍.... അധിക്ഷേപ കമന്റുകള്‍ക്ക് മറുപടിയുമായി റിമ
ഐഎഫ്എഫ്‌കെയില്‍ ഓപ്പണ്‍ ഫോറത്തില്‍ മിനി സ്‌കര്‍ട്ട് ധരിച്ചാണ് താരം എത്തിയത്
മാന്യമായ വസ്ത്രം ധരിച്ചുകൂടെയെന്ന് സൈബര്‍ സദാചാരവാദികള്‍
സ്ത്രീയെന്ന നിലയില്‍ ആഗ്രഹം ഉള്ളതെല്ലാം ചെയ്യുമെന്ന് റിമ
റിമക്ക് പിന്തുണയുമായി നിരവധി താരങ്ങള്‍ രംഗത്തെത്തി
വസ്ത്രധാരണത്തിന്റെ പേരില്‍ താരം ഇതിനു മുമ്പും സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ട്
ഇത്തരം കാര്യങ്ങളില്‍ മറുപടി പറയാന്‍ സമയമില്ലെന്നും അധിക്ഷേപ കമന്റുകള്‍ ശ്രദ്ധിക്കാറില്ലെന്നും റിമ
സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാനാണ് റിമ എത്തിയത്
ഡിജിറ്റല്‍ മാധ്യമമായ 'ദി ക്യൂ' പങ്കുവെച്ച വീഡിയോക്ക് താഴെയാണ് അധിക്ഷേപ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്