Tap to Read ➤

ബോളിവുഡില്‍ പണി നഷ്ടപ്പെടാം ഇക്കാരണം കൊണ്ട്; കാര്യമിതാണ്‌

ബോളിവുഡില്‍ നിര്‍മാണ കമ്പനികളുമായുള്ള തര്‍ക്കം കാരണം നേരത്തെ തന്നെ കാര്‍ത്തിക് ആര്യന്‍ വിവാദത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണം
Vaisakhan MK
ബോളിവുഡില്‍ തുടര്‍ച്ചയായി ആശയവിനിമയത്തില്‍ വലിയ വീഴ്ച്ചകള്‍ സംഭവിക്കാറുണ്ടെന്ന് കാര്‍ത്തിക് ആര്യന്‍ ആദ്യമായി വെളിപ്പെടുത്തി
ഇത്തരം ആശയവിനിമയം കാരണമാണ് ബോളിവുഡില്‍ പല അഭിനേതാക്കള്‍ക്കും അവസരം നഷ്ടമാകുന്നതെന്ന് കാര്‍ത്തിക് ആര്യന്‍ പറയുന്നു
കരണ്‍ ജോഹറുമായുള്ള തര്‍ക്കം കാരണം കാര്‍ത്തിക്കിന് നേരത്തെ ദോസ്താന 2 എന്ന ചിത്രത്തിലെ അവസരം നഷ്ടമായിരുന്നു. ഇത് ആശയവിനിമയ വീഴ്ച്ചയാണെന്ന സൂചനയാണ് താരം നല്‍കുന്നത്
ബോളിവുഡില്‍ താനൊരു വിമതനോ പുറത്തുനിന്നുള്ളയാളെ അല്ല. തനിക്ക് കുടുംബ ബന്ധമില്ലെങ്കിലും, മികച്ചൊരു പശ്ചാലത്തമില്ലെങ്കിലും അവിടെ പ്രശ്‌നമുള്ളതായി തോന്നുന്നില്ലെന്നും കാര്‍ത്തിക് വ്യക്തമാക്കി
ബോളിവുഡില്‍ മാത്രമല്ല എല്ലായിടത്തും ആശയവിനിമയത്തില്‍ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് പലര്‍ക്കും അവസരം നഷ്ടമാകുന്നുണ്ട്
കരണ്‍ ജോഹറിന്റെ വിവാദത്തില്‍ ഒന്നും പറയാനില്ല. താന്‍ അഭിനയത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ചിലര്‍ ചെറിയ പ്രശ്‌നങ്ങള്‍ വലുതാക്കുകയാണെന്ന് കാര്‍ത്തിക് പറഞ്ഞു
കാര്‍ത്തിക് ബോളിവുഡില്‍ നിന്ന് പുറത്ത് നിന്നുള്ളയാളായത് കൊണ്ട് താരത്തിന്റെ അവസരങ്ങള്‍ മാഫിയകള്‍ ചേര്‍ന്ന് അവസാനിപ്പിക്കുകയാണെന്ന് താരത്തിന്റെ ആരാധകര്‍ പറയുന്നുണ്ട്‌