Tap to Read ➤

നടി അനുപമ പരമേശ്വരന്റെ കാറിന്റെ ടയറുകള്‍ ഊരിമാറ്റി

ആരാധകരുടെ പ്രവൃത്തിയില്‍ ഞെട്ടിത്തരിച്ച് താരം
ഒരു ഷോപ്പിംഗ് മാള്‍ ഉദ്ഘാടനത്തിന് പോയ നടി അനുപമ പരമേശ്വരനുണ്ടായ ദുരനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്
തെലങ്കാനയിലെ സൂര്യപേട്ട ജില്ലയിലെ കൊഡാഡയില്‍ പിപിആര്‍ ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു താരം
ഉദ്ഘാടനത്തിന് ശേഷം അനുപമ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു
ഉദ്ഘാടന ചടങ്ങിന് ശേഷം അനുപമ മടങ്ങുമ്പോള്‍ ചില ആരാധകര്‍ സെല്‍ഫിയെടുക്കാന്‍ താരത്തിന്റെ അടുത്തേക്ക് തള്ളിക്കയറിയിരുന്നു
കുറച്ച് നേരം കൂടി അവിടെ നില്‍ക്കാന്‍ ആരാധകര്‍ താരത്തോട് ആവശ്യപ്പെടുകയായിരുന്നു
എന്നാല്‍ സമയം വൈകിയതിനാല്‍ അനുപമ പോകാന്‍ തീരുമാനിക്കുകയായിരുന്നു
പിന്നാലെ ചില ആക്രമികള്‍ താരത്തിന്റെ കാറിന്റെ ടയര്‍ ഊരിമാറ്റുകയായിരുന്നു
ഇതോടെ താരത്തിന്റെ യാത്ര മുടങ്ങി
പിന്നാലെ ഷോപ്പിങ് മാളിന്റെ മാനേജര്‍മാര്‍ അനുപമയ്ക്ക് മറ്റൊരു കാര്‍ ഏര്‍പ്പാട് ചെയ്ത് ഹൈദരാബാദിലേക്ക് അയച്ചു.