Tap to Read ➤

ജയിലിൽ ഇനി പൾസർ സുനി മാത്രം!

നടിയെ ആക്രമിച്ച കേസിലെ പ്രതികളിൽ ഇനി ജയിലിൽ ഉളളത് ഒന്നാം പ്രതിയായ പൾസർ സുനി മാത്രം
നടിയെ ആക്രമിച്ച കേസിലെ പ്രതി വിജീഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
കേസിലെ നാലാം പ്രതിയാണ് വിജീഷ്
നടിയെ ആക്രമിക്കുമ്പോൾ പൾസർ സുനിക്കൊപ്പം വാഹനത്തിൽ വിജീഷുണ്ടായിരുന്നു
കേസിലെ മറ്റ് പ്രതികൾക്ക് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു
കേസിന്റെ വിചാരണ നീണ്ട് പോകുന്നതാണ് വിജീഷ് ജാമ്യഹർജിയിൽ ഉന്നയിച്ചത്
അക്കാലമത്രയും ജാമ്യമില്ലാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് വിജീഷ് വാദിച്ചു
സമാന കേസുകളിൽ പ്രതികൾക്ക് സുപ്രീം കോടതി അടക്കം ജാമ്യം നൽകിയതും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു
പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്
മണികണ്ഠൻ, മാർട്ടിൻ, സലിം, പ്രദീപ്, ചാർളി, സനിൽ, വിഷ്ണു എന്നിവരാണ് മറ്റ് പ്രതികൾ
അതിനിടെ കേസിൽ സാക്ഷി സാഗർ വിൻസെന്റിന്റെ ഹർജി ഹൈക്കോടതി തളളി
ചോദ്യം ചെയ്യലിന് മുൻകൂർ നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു