Tap to Read ➤

നടി റോജ ആന്ധ്രയിലെ പുതിയ മന്ത്രി

ആന്ധ്രപ്രദേശിലെ പുതിയ മന്ത്രിയായി നടി റോജ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ജഗൻമോഹൻ മന്ത്രിസഭ പുനഃസംഘടിച്ചപ്പോഴാണ് റോജയ്ക്കും നറുക്ക് വീണത്
നഗരി എംഎൽഎയാണ് റോജ
രണ്ടാം തവണയാണ് റോജ എംഎൽഎ ആയത്.
ക്ഷേത്ര നഗരമായ തിരുപ്പതിക്കടുത്താണ് റോജയുടെ മണ്ഡലമായ നഗരി.
തെലുങ്കുദേശം പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ പിന്നീട് വൈഎസ്ആർ കോൺഗ്രസിൽ ചേർന്നു
ചിറ്റൂർ, തിരുപ്പതി എന്നീ രണ്ട് ജില്ലകളെേയും താരം പ്രതിനിധീകരിക്കും
നിരവധി സിനിമകളില്‍ താരം ശ്രദ്ധേയമായ വേഷം ചെയ്തു