Tap to Read ➤

'പ്രണയം തോന്നാത്തതുകൊണ്ടാണ്,വിവാഹിതയാകാത്തത്'-സുബി സുരേഷ്

പ്രണയിച്ചു വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം, പക്ഷെ...
athira sh
മഴവില്‍ മനോരമയിലെ പണം തരും പടം ഷോയില്‍ മത്സരാർഥിയായി എത്തിയപ്പോഴാണ് സുബി സുരേഷിന്റെ പ്രതികരണം
എനിക്ക് ഒരു പ്രേമവിവാഹത്തോടാണ് താൽപര്യം
പ്രണയം സമാധാനം പോകുമെന്ന് പറയുന്നില്ല
ഞാൻ പ്രേമിച്ചിട്ടുമുണ്ട്. പക്ഷേ, പരസ്പരധാരണയിൽ വേണ്ടെന്നു വയ്ക്കുകയായിരുന്നു
എന്റെ വീട്ടുകാര്‍ക്ക് അറിയുന്ന ആളായിരുന്നു. പക്ഷെ,യോജിച്ചു പോകാന്‍ സാധിക്കില്ലെന്ന് തോന്നി
ഞാൻ തന്നെയാണ് അക്കാര്യം തിരിച്ചറിഞ്ഞത്.പുള്ളിക്കാരൻ പിന്നീട് പുറംരാജ്യത്തേക്ക് പോയി
നമ്മൾ അൽപം ബുദ്ധിമുട്ടിലൂടെ കടന്നു പോകുന്ന സമയം ആയിരുന്നു അത്
പിന്നീട് പ്രണയിക്കാൻ വീട്ടിൽ നിന്ന് ലൈസൻസ് കിട്ടി. നിനക്ക് ഇഷ്ടമുള്ള ഒരാളെ തിരഞ്ഞെടുക്കാൻ മമ്മി പറഞ്ഞു
പക്ഷെ, എനിക്ക് ഇപ്പോൾ പ്രേമം വരുന്നില്ല. ഒരാളെ കണ്ടെത്താന്‍ കഴിയുന്നില്ല