പുകയില ബ്രാന്‍ഡിന്റെ അംബാസിഡറാവാനില്ല, പിന്‍വാങ്ങി അക്ഷയ് കുമാര്‍
വിമലിന്റെ പരസ്യവുമായി സഹകരിക്കാനുള്ള അക്ഷയ് കുമാറിന്റെ തീരുമാനത്തിനെതിരെ ആരാധകര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം പിന്മാറിയത്
വിമല്‍ എന്ന പ്രമുഖ പുകയിലെ ബ്രാന്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് അക്ഷയ് കുമാര്‍ നിയമിതനായിരുന്നത്. വിമലിന്റെ പരസ്യത്തിലും താരം അഭിനയിച്ചിരുന്നു
ഇതിനെതിരെ ആരാധകര്‍ പ്രതിഷേധമുയര്‍ത്തിയതോടെ ഇനി ആ ബ്രാന്‍ഡുമായി സഹകരിക്കില്ലെന്ന് അക്ഷയ് വ്യക്തമാക്കി. ആരാധകരോട് അദ്ദേഹം ക്ഷമ ചോദിച്ചു.
ആരാധകരുടെ പ്രതികരണം തന്നെ ചിന്തിപ്പിച്ചെന്നും, ഒരിക്കലും പുകയില പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളും ഭാഗമാകില്ല. വിമലിന്റെ പരസ്യത്തില്‍ വന്ന വിമര്‍ശനങ്ങളെ മാനിക്കുന്നുവെന്നും അക്ഷയ് പറഞ്ഞു
അതേസമയം താന്‍ ഈ പരസ്യവുമായി ഇനി സഹകരിക്കില്ലെന്നും, ഇതിന് ലഭിച്ച പണം മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും അക്ഷയ് വ്യക്തമാക്കി
ആ ബ്രാന്‍ഡ് താന്‍ അഭിനയിച്ച പരസ്യം കരാര്‍ തീരുന്നത് വരെ പ്രദര്‍ശിപ്പിച്ച് കൊണ്ടിരിക്കും. അത് തന്റെ കൈയ്യിലിരികുന്ന കാര്യമല്ലെന്നും അക്ഷയ് പറഞ്ഞു
താന്‍ ഭാവിയില്‍ തിരഞ്ഞെടുക്കുന്നകാര്യങ്ങളില് അതീവ ശ്രദ്ധ പുലര്‍ത്തുമെന്ന് അക്ഷയ് പറയുന്നു. അജയ് ദേവ്ഗണിനും ഷാരൂഖ് ഖാനുംപിന്നാലെയാണ് വിമലിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ അക്ഷയ് തീരുമാനിച്ചത്
പരസ്യം പുറത്തുവന്നതിന് പിന്നാലെ മദ്യം, സിഗരറ്റ് അടക്കമുള്ള വസ്തുക്കള്‍ ഉപയോഗിക്കാറില്ലെന്ന കാര്യത്തെ കുറിച്ച് അക്ഷയ് കുമാര്‍ മുമ്പ് പറഞ്ഞ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.