Tap to Read ➤
ജെന്നിഫര്‍ ലോപ്പസിനെ കടത്തി വെട്ടി ആലിയ ഭട്ട്
ഇന്‍സ്റ്റഗ്രാമിലെ ടോപ് ടെന്‍ ഇന്ഫ്ളുവന്സര്മാരില് ഇന്ത്യയില്‍ നിന്ന് ആകെ ഇടംപിടിച്ചതും ആലിയ ഭട്ട് മാത്രമാണ്
ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിംഗ് ഹബ് പുറത്തുവിട്ട ലിസ്റ്റില്‍ ആലിയ ഭട്ട് ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്
സ്പൈഡര്മാന് ചിത്രങ്ങളുടെ പരമ്പരയിലൂടെ തരംഗമായ ഹോളിവുഡ് താരം സെന്ഡായയാണ് ഒന്നാം സ്ഥാനത്തുള്ള ഇന്‍ഫ്ളുവന്‍സര്‍
മാര്‍വല്‍ ചിത്രത്തില്‍ സ്പൈഡര്‍മാനായി വേഷമിട്ട ടോം ഹോളണ്ടാണ് രണ്ടാം സ്ഥാനത്തുള്ളത്. സെന്ഡയായയും ടോമും തമ്മില്‍ പ്രണയത്തിലാണെന്നും അഭ്യൂഹങ്ങളുണ്ട്.
ആദ്യ പത്തില്‍ ഹോളിവുഡിലെ ഇപ്പോഴത്തെ സൂപ്പര്‍ താരം ഡ്വെയ്ന്‍ ജോണ്‍സനും വില്‍ സ്മിത്തും വരെയുണ്ട്
അതേസമയം ആലിയക്ക് നിലവില്‍ 64 മില്യണ്‍ ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. എന്ഗെയിജ്മെന്റ് നിരക്ക് 3.57 ശതമാനമാണ്
ഹോളിവുഡിലെ സൂപ്പര്‍ നായിക ജെന്നിഫര്‍ ലോപ്പസ്, ക്രിസ് ഹെംസ് വര്‍ത്ത്, റോബര്‍ട്ട് ഡൗണി ജൂനിയര്‍ എന്നിവരെല്ലാം ആലിയക്ക് പിന്നിലാണ്
ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, അക്ഷയ് കുമാര്‍, ശ്രദ്ധ കപൂര്‍, രശ്മിക മന്ദാന എന്നിവര്‍ ആദ്യ പത്തിന് പുറത്താണ്. ഇത് ആലിയയുടെ സോഷ്യല്‍ മീഡിയ കരുത്ത് വെളിപ്പെടുത്തുന്നതാണ്