Tap to Read ➤

ചോക്ലേറ്റും ഫ്രൂട്ടിയും കഴിക്കില്ല; ആലിയ ഭട്ടിന് പണികൊടുത്ത് പരസ്യം

ആലിയ ഭട്ടിന്റെ പരസ്യങ്ങളും വ്യക്തിജീവിതത്തിലെ നിലപാടുകളുമാണ് ട്രോളുകള്‍ക്ക് കാരണമായിരിക്കുന്നത്‌
Vaisakhan MK
താന്‍ ഫ്രൂട്ടിയോ പെര്‍ക്കോ, കോര്‍ണേറ്റോയോ കഴിക്കില്ലെന്ന് നേരത്തെ ആലിയ പരസ്യമായി പറഞ്ഞിരുന്നു
കളങ്ക് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ സമയത്തായിരുന്നു താന്‍ മധുരി കഴിക്കാറില്ലെന്ന് ആലിയ വെളിപ്പെടുത്തിയത്. തനിക്ക് നേരെ നീട്ടിയ ചായ മധുരമുള്ളത് കൊണ്ട് കഴിക്കില്ലെന്ന് ആലിയ പറഞ്ഞിരുന്നു
മധുരം ശരീരത്തിന് നല്ലതല്ലെന്നും ആലിയ പറഞ്ഞിരുന്നു. ഒരാള്‍ മധുരം കഴിക്കുന്നുണ്ടെങ്കില്‍ അത് പഴങ്ങളുടെ രൂപത്തിലായിരിക്കണമെന്ന് ആലിയ നിര്‍ദേശിച്ചിരുന്നു
ഇതിന് പിന്നാലെയാണ് താന്‍ ഫ്രൂട്ടി, കൊക്കക്കോള, കോര്‍ണെറ്റോ, ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ്, പെര്‍ക്ക് തുടങ്ങിയവയൊന്നും കഴിക്കാറില്ലെന്ന സൂചന ആലിയ നല്‍കിയത്
ആലിയ ഈ ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട് എല്ലാവരോടും ഇത് കഴിക്കാന്‍ പറയുന്നതാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്
ആലിയ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും, പണത്തിന് വേണ്ടി ആരോഗ്യകരമല്ലാത്ത മധുരപാനീയ ഉല്‍പ്പന്നങ്ങള്‍ പ്രമോട്ട് ചെയ്യുകയാണെന്നും ഫില്‍മി പുലാവോ എന്ന ട്വീറ്റര്‍ പേജ് വിമര്‍ശിച്ചു
അതേസമയം ജനങ്ങളും ഇതിന് കാരണക്കാരാണെന്നും, ആരോഗ്യകരമായ കാര്യങ്ങള്‍ നമ്മള്‍ തിരഞ്ഞെടുക്കണമെന്നും, നടിമാരോ നടന്മാരോ ഡയറ്റീഷ്യന്മാരല്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു