കോടികള്‍ വേണ്ട, പുകയില പരസ്യത്തിനില്ലെന്ന് അല്ലു അര്ജുന്
പുകയില കമ്പനി നല്കിയ കോടികളുടെ ഓഫറാണ് സൂപ്പര്‍ താരം അല്ലു അര്ജുന് വേണ്ടെന്ന് വെച്ചത്. ആരാധകര്‍ ഇതിനോടകം താരത്തിന്റെ നിലപാടിന് കൈയ്യടിക്കുകയാണ്
പുകയില ഉല്‍പ്പന്നങ്ങള്‍ പുറത്തിറങ്ങുന്ന ഒരു ജനപ്രിയ ബ്രാന്‍ഡാണ് തങ്ങളുടെ പുതിയ ക്യാമ്പയിന് വേണ്ടി അല്ലുവിനെ സമീപിച്ചിത്. ടിവിക്ക് വേണ്ട പരസ്യചിത്രം ഉള്‍പ്പെടെ ഉള്ളതായിരുന്നു ഇത്
ആരാധകര്‍ക്ക് തെറ്റായ മാതൃക സൃഷ്ടിക്കും എന്നത് കൊണ്ട് അല്ലു അര്ജുന് പുകയില കമ്പനിയുടെ ഓഫര്‍ നിരസിച്ചിരിക്കുകയാണ്. കോടികളാണ് കമ്പനി അല്ലുവിന് ഓഫര്‍ ചെയ്തത്
ഈ പരസ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെയാണ് അല്ലു അര്ജുന് ഈ തീരുമാനമെടുത്തതെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.
അല്ലു അര്ജുന് പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാറില്ല. അതുകൊണ്ട് അത്തരമൊരു ഉല്‍പ്പന്നത്തിന്റെ പരസ്യ മോഡല്‍ ആവുന്നതിനോട് അദ്ദേഹത്തിന് വിയോജിപ്പാണ് ഉള്ളതെന്നും അവര്‍ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ അല്ലു അര്‍ജുന്റെ നിലപാടിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. പ്രമുഖ താരങ്ങള്‍ സിഗരറ്റിന്റെ പരസ്യത്തിലെല്ലാം പ്രത്യക്ഷപ്പെടുമ്പോഴാണ് അല്ലുവിന്റെ നിലപാട് വ്യത്യസ്തമാകുന്നത്
അതേസമയം അല്ലു അര്‍ജുന്റെ കരിയറിലെ തന്നെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രമായി പുഷ്പ എന്ന ചിത്രം മാറിയിരുന്നു. ഫഹദ് ഫാസിലായിരുന്നു ചിത്രത്തില്‍ വില്ലന്‍
അതേസമയം അല്ലു അര്‍ജുന്റെ കരിയറിലെ തന്നെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രമായി പുഷ്പ എന്ന ചിത്രം മാറിയിരുന്നു. ഫഹദ് ഫാസിലായിരുന്നു ചിത്രത്തില്‍ വില്ലന്‍