22 പേരുടെ വിവാഹം നടത്തി റെബ മോണിക്കയും കുടുംബവും വൈറൽ
വിവാഹ സല്ക്കാരത്തോടൊപ്പം മറ്റ് 22 പേരുടെ കൂടി വിവാഹം നടത്തി മാതൃകയായി നടി റെബ മോണിക്കയും കുടുംബവും. റെബയുടെ ഭര്‍തൃ കുടുംബമാണ് വിവാഹ സല്‍ക്കാര വേദി ഒരു സമൂഹ വിവാഹത്തിന്റെ വേദി ആക്കി മാറ്റിയത്.
ജനുവരി 10 നാണ് ജോയ്മോന് ജോസഫും ആയുള്ള റെബയുടെ വിവാഹം നടന്നത്.
റെബയുടെ ഭര്‍തൃ കുടുംബമാണ് വിവാഹ സല്‍ക്കാര വേദി ഒരു സമൂഹ വിവാഹത്തിന്റെ വേദി ആക്കി മാറ്റിയത്
സ്ത്രീധനം വലിയൊരു വിപത്താണ്. അത് ഈ സമൂഹത്തില്‍ നിന്ന് എടുത്ത് മാറ്റാന്‍ ഒരു പ്രചോദനമാവാന്‍ വേണ്ടിയാണ് ഇത്തരമൊരു ചടങ്ങ്
സ്ത്രീധനത്തിന് എതിരായ സന്ദേശം എന്ന നിലയ്ക്കാണ് സമൂഹ വിവാഹം സംഘടിപ്പിച്ചതെന്ന് ജോസഫ് ഫ്രാന്‍സിസ് വ്യക്തമാക്കി
വയനാട് മാനന്തവാടി സ്വദേശിയും ദുബൈയില്‍ ഉദ്യോഗസ്ഥനും ആണ് ജോയ്മോന് ജോസഫ്.
മലയാളി ആണെങ്കിലും റെബ ബാംഗ്ലൂരിലാണ് കുടുംബസമേതം താമസിക്കുന്നത്
മാര്‍ച്ച് പിന്നാലെ 27 - ന് ആണ് വിവാഹ സല്‍ക്കാരവും ഒപ്പം സമൂഹ വിവാഹ മേളയും സംഘടിപ്പിച്ചത്.