അമേരിക്കയിലെ സ്റ്റാലന് ഐലന്‍ഡിലെ ആമസോണ്‍ വെയര്‍ഹൗസ് തൊഴിലാളികള്‍ക്ക് ഇടയില്‍ വോട്ടെടുപ്പ് നടന്നിരുന്നു
തൊഴിലാളി യൂണിയന് രൂപവത്കരണത്തിന് അനുകൂലമായി ഭൂരിപക്ഷം പേരും വോട്ട് ചെയ്തു
തൊഴിലാളി യൂണിയനെ എതിര്‍ത്തവര്‍ 2131 പേര്, അനുകൂലിച്ചവര്‍ 2654 പേര്
അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴില്‍ ദാതാവാണ് ആമസോണ്‍
കൊവിഡ് സമയത്ത് സുരക്ഷിതമല്ലാത്ത തൊഴില്‍ സാഹചര്യങ്ങളില്‍ പ്രതിഷേധിച്ച് തൊഴിലാളികളെ സംഘടിപ്പിച്ചതിന് ആമസോണ്‍ പുറത്താക്കിയ ക്രിസ്റ്റ്യന്‍ സ്മോള്സാണ് യൂണിയന് പ്രസിഡന്റ്
33 കാരനായ ക്രിസ്റ്റ്യന്‍ സ്മോള്‍ 3 കുട്ടികളുടെ പിതാവാണ്
വെയര്‍ഹൗസുകളിലെ തൊഴിലാളികളുടെ ജീവിതം ദുരിതം നിറഞ്ഞതാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു