Tap to Read ➤

ആപ്പിള്‍ വക ഫേസ്ബുക്കിന് കിട്ടിയ എട്ടിന്റെ പണി

ആപ്പിള്‍ ആപ്പ് ട്രാക്കിംഗ് ട്രാന്‍സ്പരന്‍സി എന്ന ആന്റി-ട്രാക്കിംഗ് ഫീച്ചര്‍ അവതരിപ്പിച്ചതോടെ ടെക് പ്ലാറ്റ്‌ഫോമുകള്‍ക്ക് സംഭവിച്ചത്
കഴിഞ്ഞ വര്‍ഷമാണ് ആപ്പിള്‍ ആപ്പ് ട്രാക്കിംഗ് ട്രാന്‍സ്പരന്‍സി എന്ന ആന്റി-ട്രാക്കിംഗ് ഫീച്ചര്‍ അവതരിപ്പിച്ചത്
ഈ ഫീച്ചര്‍ ഇന്റര്‍നെറ്റ് കമ്പനികളുടെ പരസ്യ ബിസിനസിനെ തടസ്സപ്പെടുത്തുന്നു എന്നതാണ് വസ്തുത
ഈ കാരണത്തെ തുടര്‍ന്ന് മെറ്റയുടെ വരുമാനത്തില്‍ ഈ വര്‍ഷം വന്‍ നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍
ഓണ്‍ലൈന്‍ ഉപയോക്തൃ ട്രാക്കിംഗില്‍ നിന്നുള്ള മെറ്റയുടെ വരുമാനം വന്‍തോതില്‍ കുറഞ്ഞേക്കാമെന്ന് ലോട്ടേമിന്റെ റിപ്പോര്‍ട്ട് പറയുന്നു
12.8 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് പ്രവചിക്കുന്നത്
മെറ്റ, സ്‌നാപ്പ്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ വലിയ ടെക് പ്ലാറ്റ്‌ഫോമുകളുടെ മൊത്തത്തിലുള്ള വരുമാന നഷ്ടം ഈ വര്‍ഷം ഏകദേശം 16 ബില്യണ്‍ ഡോളറായേക്കുമെന്ന് റിപ്പോര്‍ട്ട്
ആപ്പിളിന്റെ ആപ്പ് ട്രാക്കിംഗ് സുതാര്യത iOS 14.5ല്‍ ആരംഭിച്ച ഒരു ആന്റി-ട്രാക്കിംഗ് സവിശേഷതയാണ്
ഐഒഎസ് ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യാനുള്ള ആപ്പുകളുടെ കഴിവ് ഇത് പരിമിതപ്പെടുത്തുന്നു.