Tap to Read ➤

ആപ്പിളിന്റെ ഐപോഡ് യുഗം അവസാനിക്കുന്നു

ഐപോഡുകള്‍ ഇനി വിപണിയിലെത്തില്ലെന്ന് ആപ്പിള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്‌
Vaisakhan MK
ആപ്പിള്‍ ഐപോഡ് മ്യൂസിക് ഇന്‍ഡസ്ട്രിയുടെ
ചരിത്രം
തലകീഴായി മറിച്ച ഉപകരണമാണ്.
ഇത്രത്തോളം ആപ്പിളിനെ പോപ്പുലറാക്കിയതും ഐപോഡ് തന്നെയാണ്
2001 ഒക്ടോബറിലാണ് ആദ്യമായി ഐപോഡ് ആപ്പിള്‍ പുറത്തിറക്കിയത്. ഇത് 2019 വരെ തുടര്‍ന്നു. ഐപോഡ് ടച്ചാണ് അവസാനം ഇറങ്ങിയത്
ആപ്പിളിന്റെ ഐഫോണിന്റെ പ്രചാരണത്തോടെയാണ് ഐപോഡ് തന്നെ അപ്രധാനപ്പെട്ടതായത്
വലിയ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകളാണ് ആരാധകര്‍ ഐപോഡിനെ കുറിച്ച് പങ്കുവെക്കുന്നത്
2007ല്‍ തന്നെ ടച്ച് സ്‌ക്രീന്‍ മോഡല്‍ ഐപോഡ് ടച്ച് എന്ന പേരില്‍ ആപ്പിള്‍ പുറത്തിറക്കിയിരുന്നു
ഉല്‍പ്പാദനം നിര്‍ത്തിയെങ്കിലും ഇപ്പോഴുള്ള സ്‌റ്റോക്ക് തീരും വരെ വിപണിയില്‍ ഐപോഡ് മോഡലുകള്‍ ലഭിക്കും
2014 മുതല്‍ തന്നെ ആപ്പിള്‍ ഐപോഡ് മോഡലുകളെ ഒന്നൊന്നായി ഒഴിവാക്കി തുടങ്ങിയിരുന്നു. ആദ്യം പ്രവര്‍ത്തനം നിര്‍ത്തിയത് ഐപോഡ് ക്ലാസിക്കായിരുന്നു.