Tap to Read ➤
മനുഷ്യരിലെ മദ്യാസക്തിയ്ക്ക് കാരണം കുരങ്ങന്മാരോ?
മനുഷ്യരിലെ അമിത മദ്യാസക്തി പലവിധ സാമൂഹിക ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്
റോബര്‍ട്ട് ഡുഡ്ലിയുടെ 'ദി ഡ്രങ്കെന്‍ മങ്കി: വൈ വി ഡ്രിങ്ക് ആന്റ് അബ്യൂസ് ആല്‍ക്കഹോള്‍' എന്ന ഗവേഷണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്
മനുഷ്യരിലെ മദ്യാസക്തി പരിണാമത്തോടൊപ്പം പൂര്‍വികരായ കുരങ്ങന്മാരില് നിന്ന് തന്നെ ലഭിച്ചതാണ്.
പനാമയിലെ ബ്ലാക്ക് ഹാന്‍ഡ് സ്പൈഡര്‍ മങ്കി അഥവാ ജെഫ്രീസ് സ്പൈഡര്‍ കുരങ്ങന്മാര് ഭക്ഷിച്ച് ഒഴിവാക്കിയ പഴങ്ങളും കുരങ്ങന്മാരുടെ മൂത്ര സാമ്പിളുകളും ശേഖരിച്ചിരുന്നു
കുരങ്ങന്മാര് ഭക്ഷിച്ച മധുരമുള്ള പഴങ്ങളിലും കുരങ്ങന്മാരുടെ മൂത്രത്തിലും 1-2 രണ്ട് ശതമാനം വരെ ആല്‍ക്കഹോള്‍ സാന്നിധ്യം കണ്ടെത്തി
പ്രകൃത്യാ ഉള്ള പുളിപ്പിക്കല്‍ പ്രക്രിയയിലൂടെയാണ് ഇത് സംഭവിച്ചത്.
ഈ കുരങ്ങന്മാരുടെ മൂത്രത്തിലും ആല്‍ക്കഹോള്‍ സാന്നിധ്യം കണ്ടെത്തി.
എന്നാല്‍ ഇത് കേവലം പ്രാഥമിക കണ്ടെത്തല്‍ മാത്രമാണ്, ഇനിയും കൂടുതല്‍ പഠനങ്ങള്‍ ഇതില്‍ ആവശ്യമുണ്ട്