Tap to Read ➤

ഇന്ത്യക്കായി കിച്ചഡിയുണ്ടാക്കി ആഘോഷിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ഓസ്‌ട്രേലിയ പുതിയ വ്യാപാര കരാര്‍ ഇന്ത്യയുമായി ഒപ്പുവെച്ച സാഹചര്യത്തിലാണ് സ്‌കോട്ട് മോറിസന്‍ കിച്ചഡിയുണ്ടാക്കി ആഘോഷിച്ചത്‌
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ നിന്നുള്ള ഭക്ഷ്യവിഭവം കിച്ചഡി സ്വയം പാകം ചെയ്താണ് മോറിസന്‍ ചിത്രം പങ്കുവെച്ചത്‌
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട ഭക്ഷണം കൂടിയാണ് കിച്ചഡി. തന്റെ അടുക്കളയില്‍ നിന്നുള്ള നിന്നുള്ള ഭാഗം അടങ്ങുന്നതാണ് ചിത്രം. പെട്ടെന്ന് തന്നെ ഇത് വൈറലായി മാറിയിട്ടുണ്ട്.
ഇന്ത്യയോടുള്ള പ്രത്യേക ഇഷ്ടം കാണിക്കാനായി പല തരത്തിലുള്ള ഇന്ത്യന്‍ വിഭവങ്ങള്‍ മോറിസന്‍ പാചകം ചെയത് സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെക്കാറുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യ ഓസ്‌ട്രേലിയ വ്യാപാര കരാര്‍ ഒപ്പുവെച്ചത്. സാമ്പത്തിക സഹകരണത്തിനും ധാരണയുണ്ട്.
കരാര്‍ പ്രകാരം ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ 95 ശതമാനവും നികുതിരഹിതമായിരിക്കും
തുണിത്തരങ്ങള്‍, ലെതര്‍, ഫര്‍ണിച്ചര്‍, ആഭരണങ്ങള്‍, മെഷിനറി എന്നിവയാണ് ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍
കേന്ദ്ര മന്ത്രി പിയൂഷ് ഗോയിലും ഓസ്‌ട്രേലിയ വാണിജ്യ മന്ത്രി ഡഡാന്‍ ടെഹാനും ചേര്‍ന്നാണ് ഈ കരാര്‍ ഒപ്പുവെച്ചത്.