Tap to Read ➤

താരന്‍ ശല്യമാണോ? ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ, മാറ്റങ്ങള്‍ കാണാം

താരന്‍ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ ഈ ആയുര്‍വേദ രീതികള്‍ ട്രൈ ചെയ്യാം. മാറ്റങ്ങള്‍ ഉടന്‍ കാണാം
vysakhan mk
ശരീരത്തിലെ പിത്തം, വാതം, കഫം എന്നിവയെ നിയന്ത്രിച്ച് നിര്‍ത്തുകയാണ് ആദ്യം ചെയ്യേണ്ടത്
ആര്യവേപ്പ് രാത്രിയില്‍ തലയില്‍ തേച്ച് രാവിലെ കഴുകി കളയണം
ചെറുനാരങ്ങ, ഒലീവ് ഓയില്‍, ഇഞ്ചി എന്നിവ സമം ചേര്‍ത്ത് തലയില്‍ മസാജ് ചെയ്ത് കഴുകി കളയുക
അലോവേറ ജെല്ലോ ഇലയോ തലയില്‍ തേക്കുക. രാത്രിയില്‍ പിടിപ്പിച്ച് വെച്ച ശേഷം രാവിലെ കഴുകുക
നെല്ലിക്ക പൊടിയും തുളസി ഇലകളും സമം ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിനുള്ളില്‍ കഴുകി കളയുക
കയ്യോനിയുടെ എണ്ണ ദിവസേന ഉപയോഗിക്കുക. മുടി നരയ്ക്കുന്നത് വരെ ഇല്ലാതാവും
ഉലുവ  വെള്ളത്തില്‍ കുതിര്‍ന്ന് വെച്ച്  അരച്ച് തലയില്‍ തേക്കുക. 30 മിനുട്ട് പിടിപ്പിച്ച ശേഷം കഴുകുക