Tap to Read ➤

വാഴയിലയില്‍ കഴിക്കുന്ന ഭക്ഷണത്തിന് പ്രത്യേകതകളുണ്ടോ?

വാഴയിലയില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ സവിശേഷതകള്‍
കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ തുടങ്ങി ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ ഭക്ഷണം വാഴയിലയില്‍ പാകം ചെയ്യുകയോ വിളമ്പുകയോ ചെയ്യുന്നുണ്ട്
വാഴയില ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ്.അതിനാല്‍ തന്നെ മനുഷ്യ ശരീരത്തിലെ സെല്ലുകള്‍ക്ക് പറ്റുന്ന കേടുപാടുകളെ പരിഹരിക്കാന്‍ വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നതിലൂടെ സാധിക്കും
ആന്റിഓക്‌സിഡന്റുകളില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍ വാര്‍ധക്യം, ജീവിതശൈലീ രോഗങ്ങള്‍, ക്യാന്‍സര്‍ എന്നിവയ്ക്കെതിരെ പോരാടും
ഭക്ഷണത്തിലെ രോഗാണുക്കളെ ചെറുക്കാന്‍ കഴിയുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും വാഴയിലയിലുണ്ട്
പാര്‍ക്കിന്‍സണ്‍സ് രോഗത്തെയും ഹൈപ്പര്‍ടെന്‍ഷനെയും പ്രതിരോധിക്കാന്‍ കഴിയുന്ന പോളിഫിനോള്‍സ് വാഴയിലയിലുണ്ട്
വാഴയിലയില്‍ മീന്‍ വിഭവങ്ങള്‍ പാചകം ചെയ്യുന്നതിലൂടെ മീനില്‍ നിന്ന് കാത്സ്യവും പ്രോട്ടീനും നഷ്ടപ്പെടുന്നത് തടയുന്നു
വാഴയിലെ ഭക്ഷണം പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് കൂടിയായിരിക്കും