Tap to Read ➤

കേരളമൊരു പറുദീസയാണ്; ഈ സ്ഥലങ്ങള്‍ പറയും ബാക്കി കാര്യം

എങ്ങോട്ട് നോക്കിയാലും പച്ചപ്പ്, ഇത്ര ഭംഗിയുള്ള സ്ഥലം ഭൂമിയില്‍ എവിടെയെങ്കിലും ഉണ്ടോ എന്ന് കേരളത്തില്‍ യാത്ര ചെയ്താല്‍ സംശയിച്ച് പോകും. തീര്‍ച്ചയായും ഈ മഞ്ഞുകാലത്ത് കേരളത്തില്‍ യാത്ര ചെയ്യേണ്ടത് ഈ സ്ഥലങ്ങളിലേക്കാണ്‌
vysakhan mk
വയനാട്ടില്‍ ഉറപ്പായും പോയിരിക്കണം. നെല്‍പാടങ്ങളും, വെള്ളചാട്ടങ്ങളും തേയില തോട്ടങ്ങളുമൊക്കെ ഇവിടത്തെ പ്രത്യേകതയാണ്
വാഗമണ്‍ ഏതൊരു സഞ്ചാരിയുടെയും സ്വപ്‌ന ഭൂമികയാണ്. പ്രകൃതി ഭംഗി തുളുമ്പി നില്‍ക്കുന്നയിടമാണിത്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും യാത്ര പോകാം
തേക്കടി അതുപോലൊരു മനോഹരിയാണ്. പെരിയാര്‍ നാഷണല്‍ പാര്‍ക്ക് ഇവിടെ മറ്റൊരു ആകര്‍ഷണമാണ്. യാത്ര ചെയ്യുന്നുണ്ടെങ്കില്‍ ഇതും ഒഴിവാക്കരുത്
മൂന്നാര്‍ കേരളത്തിലെ പ്രധാന ആകര്‍ഷണമാണ്.ഹില്‍ സ്റ്റേഷന്‍ യാത്ര ഇഷ്ടമാണെങ്കില്‍ ഉറപ്പായും പോയിരിക്കണം. ചായതോട്ടങ്ങളും മേഘങ്ങള്‍ തൊടുന്ന മലനിരകളും പ്രധാന ആകര്‍ഷണം.
കുമരകം മഞ്ഞുകാലത്ത് ഏറ്റവും നല്ല യാത്രയ്ക്ക് പറ്റിയ ഇടമാണ്. ഹൗസ് ബോട്ട് റൈഡുകള്‍ അടക്കം ഇവിടെ പരീക്ഷിക്കാവുന്നതാണ്
ഏതൊരാളുടെയും പ്രിയ നഗരമാണ് കോഴിക്കോട്. കാപ്പാട് ബീച്ച് മുതല്‍ വെള്ളച്ചാട്ടങ്ങള്‍ വരെ കോഴിക്കോടുണ്ട്
കോവളം ബീച്ച് സ്‌റ്റേയ്ക്ക് പറ്റിയ ഇടമാണ്. ലൈറ്റ് ഹൗസ് ബീച്ചുകള്‍ എടുത്ത് പറയേണ്ടവയാണ്. വിന്ററില്‍ ഏറ്റവും അനുയോജ്യ കാലാവസ്ഥയും ഇവിടെയുണ്ട്.
ഇടുക്കി മനോഹരിയാണ്. ഹില്‍ സ്‌റ്റേഷനാണ് ഇതും. അണക്കെട്ടുകള്‍ അടക്കം ധാരാളം കാഴ്ച്ചകള്‍ ഇടുക്കിയിലുണ്ട്. മികച്ച ഫോട്ടോകള്‍ക്കും ഇടുക്കി പറ്റിയ സ്ഥലം
ആലപ്പുഴ കേരളത്തിന്റെ വെനീസാണ്. കായലുകളാണ് ഇവിടെ പ്രധാന ആകര്‍ഷണം. ഹൗസ് ബോട്ടുകളിലെ യാത്ര വേറെയുമുണ്ട്. ഉറപ്പായും ഇവിടെ സന്ദര്‍ശിക്കാം