Tap to Read ➤

ഏറ്റവും വലിയ ആനയെ വെടിവച്ചു കൊന്നു, കാരണം കേട്ടാല്‍ ഞെട്ടും

1996ന് ശേഷം രാജ്യത്ത് വേട്ടയാടപ്പെടുന്നവയിൽ തന്നെ ഏറ്റവും വലിയ ആനയാണിത്
ബോട്സ്വാനയിലെ ഏറ്റവും വലിയ ആനയെ വെടിവച്ചുകൊന്നു
കൊമ്പുകൾ എടുക്കുന്നതിന് വേണ്ടിയാണ് കൊമ്പനാനയെ കൊന്നത്.
ആനയെ വെടിവച്ചു കൊന്നതിന് പിന്നാലെ പ്രതിഷേധം ശക്തമാകുകയാണ്. എട്ടടി നീളമുള്ള കൊമ്പുകളായിരുന്നു ആനയ്‌ക്കുണ്ടായിരുന്നത്
രണ്ടു കൊമ്പുകൾക്കും കൂടി 91 കിലോഗ്രാം ഭാരമുണ്ടായിരുന്നു.
ട്രോഫി ഹണ്ടിംഗ് നടത്തുന്നതിൽ വിദഗ്‌ദ്ധനായ ലിയോൺ കാച്ചൽഹോഫർ ആണ് ആനയെ വെടിവച്ചു കൊന്നത്
ആനയെ കൊല്ലാനുള്ള അനുമതി ലഭിക്കുന്നതിനായി 50,000 ഡോളർ (38 ലക്ഷം രൂപ) ഇയാൾ ഭരണകൂടത്തിന് നൽകിയിരുന്നു.
ബോട്സ്വാനയുടെ വടക്കൻ അതിർത്തിയായ നമീബിയയിൽ വച്ചാണ് ആനയെ വേട്ടയാടിയത്. 50 വയസിനു മുകളിൽ പ്രായം ആനയ്‌ക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.