ബ്രിട്ടീഷ് രാജ്ഞിയേക്കാള്‍ സമ്പന്നയായ ധനമന്ത്രിയുടെ ഭാര്യ
ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളും ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യയുമായ അക്ഷത മൂര്‍ത്തി വിവാദങ്ങള്‍ക്ക് നടുവില്‍
അക്ഷതയ്ക്ക് ഇന്‍ഫോസിസില്‍ ഏകദേശം ഒരു ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ സ്വന്തമായുണ്ട്.
അക്ഷത മൂര്‍ത്തി ബ്രിട്ടീഷ് രാജ്ഞിയേക്കാള്‍ സമ്പന്നയാണെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്.
2021ലെ സണ്‍ഡേ ടൈംസിന്റെ സമ്പന്നരുടെ പട്ടിക അനുസരിച്ച് അക്ഷത എലിസബത്ത് രാജ്ഞിയേക്കാള്‍ സമ്പന്നയാണ്
2021 ലെ റിപ്പോര്‍ട്ട് പ്രകാരം ബ്രിട്ടീഷ് രാജ്ഞിക്ക് 460 മില്യണ്‍ ഡോളറിന്റെ സമ്പത്താണുള്ളത്.
ബ്രിട്ടീഷ് സര്‍ക്കാര്‍ അടുത്തിടെ അവതരിപ്പിച്ച ബജറ്റില്‍ നികുതി നിരക്കുകള്‍ ഉയര്‍ത്തിയെങ്കിലും ധനമന്ത്രിയുടെ ഭാര്യയെ ഇതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നുവെന്നാണ് ആരോപണം
ബ്രിട്ടീഷ് സര്‍ക്കാര്‍ അടുത്തിടെ അവതരിപ്പിച്ച ബജറ്റില്‍ നികുതി നിരക്കുകള്‍ ഉയര്‍ത്തിയെങ്കിലും ധനമന്ത്രിയുടെ ഭാര്യയെ ഇതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നുവെന്നാണ് ആരോപണം
നികുതിയിനത്തില്‍ ഏകദേശം 197 കോടി രൂപയോളം അക്ഷതക്ക് ഇളവ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍